പ്രശസ്ത ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന് അന്തരിച്ചു. ഏഴ് തവണ മികച്ച ഛായാഗ്രാഹകനുള്ളസംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം നേടിയ രാധാകൃഷ്ണന് ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഷാജി എന്‍.കരുണിനൊപ്പം നിശ്ചല ഛായഗ്രാഹകനായാണ് അദ്ദേഹം സിനിമ ജീവിതം ആരംഭിച്ചത്. ദേശാടനം, കരുണം, നാല് പെണ്ണുങ്ങള്, കളിയാട്ടം, വീട്ടിലേക്കുള്ള വഴി, കാടു പൂക്കുന്ന നേരം എന്നി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അദ്ദേഹത്തിനു ദേശാടനം, കരുണം, അടയാളങ്ങള്‍, ഒറ്റകൈയ്യന്, ബയോസ്കോപ്പ്, വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം, കാട് പൂക്കുന്ന നേരം എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാന പുരസ്കാരം ലഭിച്ചു.
Post Your Comments