GalleryLatest NewsMollywood

പിറന്നാള്‍ ദിനത്തില്‍ കിട്ടിയ സന്തോഷ സമ്മാനവുമായി ലച്ചു; ചിത്രം വൈറല്‍

ഒരു കുഞ്ഞ് പഗിനെയാണ് ആരോ ജൂഹിയ്ക്ക് സമ്മാനമായി കൊടുത്തിരിക്കുന്നത്

ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകും പരമ്പരയിലെ സുന്ദരിക്കുട്ടിയാണ് ലച്ചു എന്ന ജൂഹി റുസ്തകി. നീലുവിന്റെയും ബാലുവിന്റെയും രണ്ടാമെത്ത മകളായാണ് ജൂഹി അഭിനയിക്കുന്നത്. യുവാക്കളുടെ വന്‍ പിന്തുണ ലഭിക്കുന്ന താരത്തിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോഴിതാ തനിക്ക് പിറന്നാള്‍ ദിനത്തില്‍ കിട്ടിയ അപൂര്‍വ്വ സമ്മാനത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി.

ഒരു കുഞ്ഞ് പഗിനെയാണ് ആരോ ജൂഹിയ്ക്ക് സമ്മാനമായി കൊടുത്തിരിക്കുന്നത്. ബേബി മാര്‍ലി എന്ന് പേരിട്ടിരിക്കുന്ന പഗ് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ പിറന്നാള്‍ സമ്മാനമാണെന്ന് പറഞ്ഞാണ് ജൂഹി ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തനിക്ക് കിട്ടിയ പിറന്നാള്‍ സമ്മാനം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ജനപ്രിയ പരമ്പരയിലെ ലെച്ചുവെന്ന കഥാപാത്രമായി മുന്നേറുകയാണ് ജൂഹി.

https://www.instagram.com/p/Bzvhq39nhtS/

shortlink

Related Articles

Post Your Comments


Back to top button