മമ്മൂട്ടി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രമായ ദാദാസാഹിബ് എന്ന ചിത്രത്തിലെ നായിക ആതിരയെ മലാളികള്‍ മറന്നുകാണില്ല. അല്ലിയാമ്പല്‍ പൂവേ എന്ന സൂപ്പര്‍ഹിറ്റ് ഗാനം വഴി ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന മുഖമാണ് ഈ നടിയുടേത്. പ്രശസ്ത സിനിമാപ്രേമികളുടെ ഗ്രൂപ്പായ മൂവി സ്ട്രീറ്റില്‍ താരത്തെക്കുറിച്ച് വന്ന് ലേഖനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
കുറിപ്പ് വായിക്കാം:
മമ്മൂട്ടി നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രമായ ദാദാസാഹിബ് എന്ന ചിത്രത്തിലെ നായികയെ ആരും മറന്നിട്ടുണ്ടാവില്ല. അല്ലിയാമ്പല്‍ പൂവേ എന്ന സൂപ്പര്‍ഹിറ്റ് ഗാനം വഴി ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന മുഖമാണ് ഈ നടിയുടേത്. വിനയന് സംവിധാനം ചെയ്ത ആ ചിത്രത്തിലെ നായിക ഇന്നെവിടെയാണ്?
എറണാകുളം രാമമംഗലം ഇളമണ്ണ് മനയിലെ രമ്യ എന്ന സാധാരണ പെണ്‍കുട്ടിയാണ് ആതിര എന്ന പേരില്‍ ദാദാസാഹിബ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി അരങ്ങേറിയത്. ബോളിവുഡ് നടി തബു അഭിനയിക്കാനിരുന്ന വേഷമായിരുന്നു ഒടുവില്‍ ആതിരയിലേക്ക് വന്ന് ചേര്‍ന്നത്. പിന്നീട് കരുമാടിക്കുട്ടന്, ഭര്‍ത്താവുദ്യോഗം, WWW.അണുകുടുംബം.കോം, കാക്കി നക്ഷത്രം എന്നീ സിനിമകളിലും ഈ പെണ്‍കുട്ടി അഭിനയിച്ചു. എന്നാല്‍ പിന്നീട് ഈ നടിയെ വെള്ളിത്തിരയില്‍ കണ്ടിട്ടില്ല. ഭര്‍ത്താവ് വിഷ്ണുവിനെ ഇപ്പോള്‍ പാചകത്തില്‍ സഹായിക്കുന്ന തിരക്കിലാണ് ഇന്നലത്തെ ഈ താരം. 2004 ല്‍ വിവാഹം കഴിഞ്ഞതോടെയാണ് ആതിര പൂര്‍ണ്ണമായും സിനിമ ഉപേക്ഷിച്ചത്. ആതിരയുടെ ഭര്‍ത്താവ് വിഷ്ണുനമ്പൂതിരി കോട്ടയം ആയാംകുടി സ്വദേശിയും കേരളത്തിലെ അറിയപ്പെടുന്ന പാചകവിദഗ്ധനുമാണ്. വിവാഹം കഴിഞ്ഞ സമയത്ത് പാചകം തീരെ വശമില്ലാതിരുന്ന ആതിര മൂന്നുവര്‍ഷത്തിനുള്ളില്‍ പാചകം സ്വയം പഠിച്ചെടുക്കുകയായിരുന്നു. ഇന്ന് ഗായത്രി കേറ്ററിങ്സ് എന്ന തന്റെ സ്ഥാപനത്തിന്റെ മുന്നണിപ്രവര്ത്തങ്ങളുമായി സജീവമാണ് ഈ മുന്‍കാല നടി. ജീവിതമാണ് വലുതെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ പഴയനായിക സ്വയം തൊഴില്‍ സംരംഭവുമായി അടുക്കളയിലേക്ക് കയറിയത്.
ഒന്നുമറിയാത്ത കാലത്താണ് ഞാന്‍ സിനിമയിലെത്തിയതെന്നും സിനിമയില്‍ നിന്ന് കുടിച്ചത് കണ്ണീര് മാത്രമാണെന്നും സിനിമയെന്നാല്‍ ഒരു ട്രാപ്പാണെന്നുമാണ് ആതിര ഇപ്പോഴും അഭിപ്രായപ്പെടുന്നത്. അതൊരു മോഹമായി തോന്നിയാല്‍ കുടുങ്ങിയെന്നും വിവാഹത്തോടെ താന്‍ രക്ഷപ്പെട്ടുവെന്നും സിനിമയില്‍ സജീവമായി നില്ക്കുന്ന ഒരു അഭിനേത്രിക്ക് നല്ലൊരു കുടുംബജീവിതം കഴിയുമോ എന്നത് സംശയമാണെന്നും ആതിര കൂട്ടിച്ചേര്‍ക്കുന്നു. വിവാഹവീടുകളിലും യാത്രകളിലും ആതിരയെ തിരിച്ചറിയുന്നവര്‍ ഇന്നും കുറവല്ല, പലര്‍ക്കും ഒപ്പം നിന്നു ഫോട്ടോയെടുക്കണം.. പരിചയപ്പെടണം. സംസാരിക്കണം.. കാറ്ററിംഗിന്റെ കൂടെ ഇതും ഈ പഴയ ‘നായിക’ ആസ്വദിക്കുന്നു. വെള്ളിത്തിരയുടെ മാസ്മരികതയില്‍ നിന്ന് പൂര്‍ണമായും അകന്നു ജീവിക്കുന്ന രമ്യ ഇപ്പോള്‍ അധ്വാനിച്ചു ജീവിക്കുന്നതിന്റെ സന്തോഷത്തിലാണ്. മക്കളായ വൈഷ്ണവിനും വരദയ്ക്കും ഭര്‍ത്താവ് വിഷ്ണുനമ്പൂതിരിക്കുമൊപ്പം സ്വസ്ഥജീവിതം നയിക്കുകയാണ് ഇന്ന് ഈ നടി.
Post Your Comments