BollywoodGeneralLatest News

അധികകാലം മുന്നോട്ടുപോവില്ല, ഇരുവരും വേര്‍പിരിയും ; ദാമ്പത്യത്തെക്കുറിച്ച് താരദമ്പതിമാര്‍

താന്‍ ഒരുപാട് സംസാരിക്കുന്നതും അജയ് നിശബ്ദമായി എല്ലാം കേള്‍ക്കുന്നതുമാണ് തങ്ങളുടെ ബന്ധം വിജയിക്കാന്‍ കാരണം എന്നാണു കാജോളിന്റെ അഭിപ്രായം.

താര പ്രണയങ്ങളും വേര്‍പിരിയലുകളും ഇപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. നിരവധി പ്രണയതകര്‍ച്ചകള്‍ക്ക് സിനിമാ ലോകം സാക്ഷിയായിട്ടുണ്ട്. പല താരങ്ങളും വിവാഹിതരാകുമ്പോള്‍ തന്നെ ഇവരുടെ ദാമ്പത്യം അധികനാള്‍ നീണ്ടു നില്‍ക്കില്ല ഉടന്‍ വേര്‍പിരിയും എന്നെല്ലാം വിമര്‍ശിച്ചുകൊണ്ട് പലരും രംഗത്തെത്തുകയും ച്വെയ്യും. അങ്ങനെ വിമര്‍ശകര്‍ അഭിപ്രായപ്പെട്ട ഒരു ബന്ധമാണ് നടന്‍ അജയ് ദേവ്ഗണിന്റെയും നടി കാജലിന്റെയും.

മുന്‍വിധികളെ തകര്‍ത്തുകൊണ്ട് കഴിഞ്ഞ ഇരുപതു വര്‍ഷമായി നല്ല രീതിയില്‍ വൈവാഹിക ബന്ധം നിലനിര്‍ത്തുന്ന ഈ താര ദമ്പതിമാര്‍ ആരാധകര്‍ക്ക് അത്ഭുതമാണ്. ”ഞാന്‍ ഞാനായും അവള്‍ അവളായും നിന്നു. ഞങ്ങള്‍ ഒരിക്കലും മാറിയിട്ടില്ല. അതായിരുന്നു പ്രധാനപ്പെട്ട കാര്യം. പിന്നെ ജീവിതത്തിലെ നല്ലതും മോശവുമായ സാഹചര്യങ്ങളെ ഒന്നിച്ചു നേരിട്ടു” ഇതാണ് തങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ വിജയരഹസ്യമെന്നു അജയ് ദേവ്ഗണ്‍ പറയുന്നു.

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 1999 ഫെബ്രുവരി 24 നാണ് അജയ് ദേവ്ഗണും കാജോളും വിവാഹിതരാവുന്നത്. മികച്ച വിജയം നേടി സിനിമയില്‍ കാജോള്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഈ ബന്ധം അധികകാലം മുന്നോട്ടുപോവില്ലെന്നും ഇരുവരും വേര്‍പിരിയും എന്നുമായിരുന്നു പലരുടെയും വിലയിരുത്തല്‍. അജയ് ദേവ്ഗണിനേക്കാള്‍ കാജോളിനുള്ള താരമൂല്യമാണ് അതിന് കാരണമായി പലരും പറഞ്ഞത്.

താന്‍ ഒരുപാട് സംസാരിക്കുന്നതും അജയ് നിശബ്ദമായി എല്ലാം കേള്‍ക്കുന്നതുമാണ് തങ്ങളുടെ ബന്ധം വിജയിക്കാന്‍ കാരണം എന്നാണു കാജോളിന്റെ അഭിപ്രായം.

shortlink

Related Articles

Post Your Comments


Back to top button