ലോകം ഒന്നടങ്കം ആകാംക്ഷയോടെ കൊത്തിരിക്കുന്ന ചിത്രമാണ് ലയണ്‍ കിങ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിലെ കുട്ടി സിംബയുടെ ശബ്ദം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. കാരണം മറ്റൊന്നുമല്ല ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്റെ മകന് ആര്യന് ഖാനാണ് ചിത്രത്തില്‍ സിംബയ്ക്ക് ശബ്ദം നല്‍കുന്നത്. എന്നാല്‍ ഗാംഭീര്യത്തോടെയുള്ള ആ ശബ്ദം ഷാരുഖ് ഖാന്റേത് തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.
ആരാധകര്‍ മാത്രമല്ല ബോളിവുഡ് ലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ് ആര്യന്റെ ശബ്ദം കേട്ട്. ഷാരുഖ് ഖാന് തന്നെയാണ് മകന് ഡബ്ബ് ചെയ്ത ഭാഗം ട്വിറ്ററിലൂടെ പങ്കുവെച്ചത്. മേര സിംബ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മേഹൂ സിംബ, മുസാഫാ കാ ബേട്ട എന്ന് തുടങ്ങുന്ന ഹിന്ദി പതിപ്പിന്റെ ടീസറിലെ പ്രധാന ആകര്‍ഷണം ആര്യന്റെ ശബ്ദം തന്നെയാണ് പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഷാരൂഖും ആര്യനും സിനിമയ്ക്കായി ഒന്നിക്കുന്നത്. ഇന്‍ക്രെഡിബിള്‍സ് എന്ന ഹോളിവുഡ് ചിത്രത്തിനു വേണ്ടിയാണ് ഇതിന് മുമ്പ് ഇവര്‍ ശബ്ദം നല്‍കിയത്. നിരവധി ബോളിവുഡ് സെലിബ്രിറ്റികളാണ് ആര്യന്റെ ശബ്ദത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.
Mera Simba.. #TheLionKing @disneyfilmindia pic.twitter.com/kC66BMBOVE
— Shah Rukh Khan (@iamsrk) July 11, 2019
Post Your Comments