തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ എന്നും ധൈര്യം കാണിക്കുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് നടിയാണ് രാധിക ആപ്‌തെ. അഭിനയത്തിന്റെ കാര്യത്തിലും രാധികയ്ക്ക് യാതൊരു നിബന്ധനകളും പരിധിയുമില്ല. കഥാപാത്രത്തിന്റെ പൂര്‍ണതക്ക് വേണ്ടി നഗ്‌നയാവാനും തയാറാണ്. അങ്ങനെ ചെയ്തിട്ടുമുണ്ട്.
അതിനിടെ കൂടെ അഭിനയിച്ച പലരോടും പ്രണയം തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു, അത് വളരെ സാധാരണമാണെന്ന് ഒട്ടും ആലോചിക്കാതെ രാധിക പറഞ്ഞു. അത്തരം ചില അനുഭവങ്ങള്‍ എന്റെ കരിയറില്‍ ഉണ്ടായിട്ടുണ്ട്. വികാരങ്ങളില്ലാതെ അഭിനയിക്കുക പ്രയാസമാണ്. അപ്പോഴാണ് ആ രംഗം നാച്വറലായി തോന്നുന്നത്. ചിത്രീകരണത്തിനിടെ കൂടെ അഭിനയിച്ച ചിലരോട് പ്രണയം തോന്നിയിട്ടുമുണ്ട്. അവരൊക്കെ എന്നും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു- രാധിക ആപ്‌തെ പറഞ്ഞു
Post Your Comments