Latest NewsMollywood

സംയുക്ത തിരിച്ച് വരുന്നോ? ബിജു മേനോന്റെ മറുപടിയിങ്ങനെ…

സംയുക്ത എന്നാണ് സിനിമയിലേക്ക് തിരിച്ചുവരിക എന്നത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്

സംയുക്ത വീണ്ടും അഭിയക്കാനെത്തുമോ എന്നാണ് പല ആരാധകര്‍ക്കും അറിയേണ്ടത്. വിവാഹം കഴിഞ്ഞ ശേഷം മറ്റു നടിമാര്‍ അഭിനയിക്കാനായി എത്തുമ്പോള്‍ സംയുക്ത ഇനി എത്തില്ലേയെന്ന് മറ്റുള്ളവര്‍ ചോദിക്കുന്നുവെന്നും നടനും ഭര്‍ത്താവുമായ ബിജു മേനോന്‍. സിനിമയില്‍ അഭിനയിക്കണമെന്ന് തോന്നുകയാണെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ടെന്നും ബിജു മേനോന്‍ വ്യക്തമാക്കി.

സംയുക്ത എന്നാണ് സിനിമയിലേക്ക് തിരിച്ചുവരിക എന്നത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. അതിനെനിക്ക് വ്യക്തമായ ഉത്തരവുമുണ്ട്. സിനിമയില്‍ അഭിനയിക്കണോ എന്ന കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള തീരുമാനം സംയുക്തയ്ക്കുണ്ട്. ഞാനൊരിക്കലും നിര്‍ബന്ധിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ അഭിനയിക്കാന്‍ അവള്‍ക്ക് താത്പര്യമില്ല. ഞങ്ങള്‍ക്ക് ഒരു മോനുണ്ട്. അവന്റെ കാര്യങ്ങള്‍ നോക്കുന്നതിലാണ് മുന്‍ഗണന. അഭിനയിക്കണമെന്ന് തോന്നുകയാണെങ്കില്‍ അതിനുള്ള സ്വാതത്രം അവള്‍ക്കുണ്ട്. സിനിമ അറിയാത്ത ഭാര്യയായിരുന്നെങ്കില്‍ പലരും ബോധ്യപ്പെടുത്താന്‍ വിഷമമുണ്ടാകും. ഇവിടെ അങ്ങനെയുള്ള പ്രശ്‌നമില്ലെന്നും ബിജു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button