
തെന്നിന്ത്യന്‍ താരം അമല പോളിന്റെ മുൻ ഭർത്താവും സംവിധായകനുമായ എ.എല്‍. വിജയ് വീണ്ടും വിവാഹിതനായി. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു. വളരെ സ്വകാര്യമായി നടത്തിയ ചടങ്ങിൽ ഇരുകുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
അമലയും വിജയും പ്രണയിച്ചു വിവാഹം ചെയ്തവരാണ്. എന്നാല്‍ ഈ വിവാഹ ബന്ധം ഒരു വര്‍ഷം മാത്രമാണ് നിലനിന്നത്. 2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും അടുപ്പത്തില്‍ ആയത്. 2014 ജൂണ്‍ 12നായിരുന്നു വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു.
പ്രഭുദേവ നായകനായി എത്തിയ ദേവി 2 വാണ് വിജയുടെ പുതിയ ചിത്രം. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വിജയ് ഇപ്പോൾ.
Post Your Comments