Latest NewsMollywood

താന്‍ വീട് വാങ്ങി, ഇരട്ടി വിലയ്ക്കല്ല; വാര്‍ത്തകളോട് പ്രതികരിച്ച് തമന്ന

ദേശീയ മാധ്യമങ്ങളില്‍ അടക്കം ഈ വാര്‍ത്ത വന്നിട്ടും തമന്ന പ്രതികരിച്ചിരുന്നില്ല

നടി തമന്ന മുംബൈയില്‍ 16.60 കോടിയുടെ അപ്പാര്‍ട്ട്മെന്റ് സ്വന്തമാക്കിയെന്ന വാര്‍ത്ത വൈറലായിരുന്നു. പല ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈ വാര്‍ത്തകള്‍ നല്‍കിയിരുന്നു. മുംബൈ ജുഹു വെര്‍സോവ ലിങ്ക് റോഡിലുള്ള 22 നിലകളുള്ള ബേവ്യൂ ഫ്ളാറ്റ് സമുച്ചയത്തിലെ 14ാം നിലയിലെ ഫ്ളാറ്റാണ് തമന്ന സ്വന്തമാക്കിയതെന്നും വാര്‍ത്തയുണ്ടായിരുന്നു.

ദേശീയ മാധ്യമങ്ങളില്‍ അടക്കം ഈ വാര്‍ത്ത വന്നിട്ടും തമന്ന പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ താരം ഇതിനോട് പ്രതികരിച്ചിരിക്കുകയാണ്. താനൊരു സിന്ധി മത വിശ്വാസിയാണെന്നും തനിക്കങ്ങനെ ഒരു അപ്പാര്‍ട്ട്മെന്റിന് ഇരട്ടിവില നല്‍കി വാങ്ങാനാകില്ലെന്നും തമന്ന പറയുന്നു. വാര്‍ത്ത കണ്ടതിന് ശേഷം സ്‌കൂളില്‍ പഠിപ്പിച്ച ഒരു ടീച്ചര്‍ വാര്‍ത്ത തമന്നയ്ക്ക് അയച്ചുകൊടുത്തിരുന്നു.ഞാന്‍ സത്യം പറഞ്ഞു. ആളുകള്‍ ഇതേപറ്റി ചോദിക്കുന്നത് തന്നെ ബുദ്ധിമുട്ടാണ്. ഞാന്‍ ഒരു വീട് വാങ്ങി. ഇരട്ടി വിലയ്ക്കല്ല. വീട് ശരിയായാല്‍ ഉടന്‍ ഞാനും കുടുംബവും അങ്ങോട്ട് മാറും. എനിയ്ക്ക് വളരെ ലളിതമായ ഒരു വീടാണ് താല്‍പര്യം തമന്ന പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button