
അകാലത്തില്‍ പൊലിഞ്ഞ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ ഇന്നും മലയാളികളുടെ മനസിന്റെ അടിത്തട്ടിലാണ് ജീവിക്കുന്നത്. അദ്ദേഹത്തിന്റെ 41-ാം ജന്മദിനമാണ് ഇന്ന്. ഈ ദിവസത്തില്‍ ബാലയെ അനുസ്മരിച്ച് ആശംസയുമായി എത്തിയിരിക്കുകയാണ് ഉറ്റസൂഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസ്സി.
‘പിറന്നാള്‍ ആശംസകള്‍ ബാലാ. നമ്മള്‍ പങ്കിട്ട ഓര്‍മ്മകള്‍ ഞാന്‍ എപ്പോഴും ഓര്‍ക്കുന്നു. നമ്മുടെ തമാശകളും ചിരികളും. നീയെന്നും എനിക്ക് പ്രിയപ്പെട്ടവനായിരുന്നു, അതിനിയും അങ്ങനെ ആയിരിക്കും. ഞാന്‍ നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു സുഹൃത്തേ,’ സ്റ്റീഫന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സ്റ്റീഫനും ബാലുവും ഡ്രമ്മര്‍ ശിവമണിയും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/StephenDevassy/posts/10156880723953962
Post Your Comments