വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്സ്ഓഫീസില്‍ വന്‍ മുന്നേറ്റം തുടരുന്ന ചിത്രമാണ് കബീര്‍സിങ്. പണം വാരിക്കൊണ്ടിക്കുകയാണ് ചിത്രം. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ചിത്രം 250 കോടി കടക്കുമെന്നാണ് വിലയിരുത്തലുകള്‍. ഇതിന് പിന്നാലെ പ്രതിഫലം ഉയര്‍ത്തി ചിത്രത്തിലെ നായകന് ഷാഹിദ് കപൂര്‍.
ഷാഹിദ് കപൂര്‍ പ്രതിഫലം ഉയര്‍ത്തിയ കാര്യം മുംബൈ മിറര്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം 35 കോടിയാണ് ഷാഹിദ് അടുത്ത സിനിമക്കായി വാങ്ങുന്നതെന്നും പറയപ്പെടുന്നു. സംഭവം ശരിയാണെങ്കില്‍ ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാവും ഷാഹിദ് കപൂര്‍. ചിത്രം ഇതിനകം തന്നെ 200 കോടി പിന്നിട്ടു. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വിമര്‍ശനവും ഒരു ഭാഗത്തുണ്ട്.
Post Your Comments