നിരവധി ഗെറ്റപ്പുകളുമായി വന്നു പ്രേക്ഷകരെ വിസ്മയിപ്പിച്ച സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍, മോഹന്‍ലാല്‍ വ്യത്യസ്ത ലുക്കിലെത്തിയ മിക്ക ചിത്രങ്ങളും തിയേറ്ററില്‍ വിജയം കണ്ടിരുന്നു,മോഹന്‍ലാലിന്റെ വ്യത്യസ്ത ലുക്കിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അതില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ചിത്രമാണ് 2001-ല്‍ പുറത്തിറങ്ങിയ രാവണപ്രഭു. മോഹന്‍ലാലിന്റെ വാര്‍ധക്യ വേഷമായിരുന്നു രാവണപ്രഭു എന്ന ചിത്രത്തില്‍ നിറഞ്ഞു നിന്നത്, ‘ദേവാസുരം’ എന്ന ചിത്രത്തിന്റെ സ്വീക്വലായ രാവണപ്രഭുവില്‍ മംഗലശ്ശേരി നീലകണ്ഠന്റെ വാര്‍ധക്യ വേഷം മോഹന്‍ലാല്‍ അതിശയകരമായ രീതിയില്‍ അഭിനയിച്ചു ഫലിപ്പിച്ചിരുന്നു, പ്രേക്ഷകര്‍ ഒരിക്കലും മറക്കാനിടയില്ലാത്ത അപൂര്‍വ്വ മേക്കോവറിലായിരുന്നു രാവണപ്രഭുവിലെ കാര്‍ത്തികേയന്റെ അച്ഛന് മംഗലശ്ശേരി നീലകണ്ഠന്റെ റോള്‍ മോഹന്‍ലാല്‍ ബിഗ് സ്ക്രീനില്‍ അതിശയമാക്കിയത്.
ഭദ്രന് സംവിധാനം ചെയ്തു 2005-ല്‍ പുറത്തിറങ്ങിയ ‘ഉടയോന്’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ വാര്‍ധക്യ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ‘പപ്പോയ്’ എന്ന ഉശിരന്‍ കഥാപാത്രത്തിനു പ്രേക്ഷകര്‍ ഞെട്ടും വിധം മേക്കോവര്‍ നല്‍കിയാണ് സ്ക്രീനിലെത്തിച്ചത്, ഒരു പക്ഷെ മോഹന്‍ലാലിന്റെ വാര്‍ധക്യ വേഷങ്ങളില്‍ ഏറ്റവും പെര്‍ഫെക്റ്റ് മേക്കപ്പ് ഉടയോനിലെ പാപ്പോയ് എന്ന കഥാപാത്രമായിരിക്കും.
പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്തു 2007-ല്‍ പുറത്തിറങ്ങിയ ‘പരദേശി’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ തൊണ്ണൂറു കടന്ന വാര്‍ധക്യ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘വലിയകത്ത് മൂസ’ എന്ന കഥാപാത്രമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച മോഹന്‍ലാല്‍ അഭിനയത്തിന്റെ പുത്തന്‍ ചാരുതയാണ് പരദേശി എന്ന സിനിമയിലൂടെ കാഴ്ചവച്ചത്, കാഴ്ചകാരെ അത്ഭുതപ്പെടുത്തും വിധമാണ് 45-വയസ്സുള്ള മോഹന്‍ലാല്‍ തന്റെ ഇരട്ടി പ്രായമുള്ള ഒരു കഥാപാത്രത്തിനായി മേക്കോവര്‍ നടത്തിയത്.
2011-ല്‍ ബ്ലെസ്സി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് പ്രണയം. മാത്യൂസ് എന്ന അറുപത് കടന്ന കഥാപാത്രമായി അരങ്ങിലെത്തിയ മോഹന്‍ലാല്‍ ഇതുവരെ കാണാത്ത മേക്കോവറോടെയാണ് സ്ക്രീനില്‍ കൈയ്യടി നേടിയത്,ഗംഭീരമായ മേക്കൊവര്‍ കൊണ്ടും അഭിനയത്തിന്റെ സ്വാഭാവികത കൊണ്ടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മോഹന്‍ലാലിന്റെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു പ്രണയത്തിലെ മാത്യൂസ്.
കഴിഞ്ഞ വര്‍ഷം അവസാനം തിയേറ്ററിലെത്തിയ ‘ഒടിയന്’ ആണ് മോഹന്‍ലാല്‍ എന്ന താരത്തിന്റെ സ്ഥിരം ലുക്കിനെ അടിമുടി മാറ്റിയെടുത്ത ചിത്രം, ഒടിയനായുള്ള മോഹന്‍ലാലിന്റെ പരകായപ്രവേശം ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു, തന്റെ വ്യത്യസ്തമായ ഒടിയനിലെ ഗെറ്റപ്പ് സിനിമ ഇറങ്ങും മുന്‍പേ വലിയ ചര്‍ച്ചയായി മാറിയിരുന്നു.
Post Your Comments