മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വില്ലനാണ് ഗാവിൻ പക്കാർഡ്. ഐറിഷ് വംശജനായ ഈ ഇന്ത്യന്‍ ചലച്ചിത്ര താരം 1988 -ല്‍ പുറത്തിറങ്ങിയ ആര്യന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഗാവിന്‍ പത്മരാജന്‍ ചിത്രമായ സീസണിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ബോക്സര്‍, ജാക്പോട്ട്, ആനവാല്‍ മേതിരം, ആയുഷ്കാലം തുടങ്ങി നിരവധി ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങിയ ഗാവിന്‍ ഓര്‍മ്മയായി മാറിയിട്ട് ഏഴ് വര്‍ഷം പിന്നിടുകയാണ്. എന്നാല്‍ വീണ്ടും ഗാവിന്‍ വാര്‍ത്തകളില്‍ നിറയുന്നത് മകള്‍ പങ്കുവച്ച ഒരു പോസ്റ്റിലൂടെയാണ്.
ഗാവിന്‍ പക്കാര്‍ഡിന്റെ മകളും മോഡലുമായ എറീക പക്കാര്‍ഡ് തന്റെ അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ ഒരു ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. മരിച്ചു പോയ തന്റെ അച്ഛന്, അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു എറീകയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. പാവാടയും ടോപ്പുമിട്ട് അച്ഛന്റെ കയ്യില്‍ എറിക്ക തൂങ്ങിയാടുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് നിറഞ്ഞൊഴുകുന്നത് .
‘അച്ഛന്‍ ഞങ്ങള്‍ക്കൊരു സൂപ്പര്‍മാനായിരുന്നു. കരണ്‍ അര്‍ജുനില്‍ സല്‍മാനൊപ്പമുള്ള സംഘട്ടനരംഗമൊക്കെ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. സഡക്കിലെ അദ്ദേഹത്തിന്റെ പ്രകടനവും ഏറെ ഇഷ്ടമാണ്.’ എറിക്ക പറയുന്നു. 2012 ല്‍ ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച് മുംബൈയിലെ ഒരു നഴ്സിങ് ഹോമില്‍ 48-ആം വയസ്സില്‍ മരിക്കുകയായിരുന്നു ഗാവിന്‍
Leave a Comment