BollywoodGeneralLatest News

ഗാനത്തില്‍ അശ്ലീലമായ വരികള്‍ ഉപയോഗിച്ചതിന് ഹണി സിംഗിനെതിരെ കേസെടുത്തു

പഞ്ചാബിലെ മൊഹാലി ജില്ലയിലെ മതൗര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

ഗാനത്തിന്റെ വരികളില്‍ അശ്ലീലത ഉപയോഗിച്ചതിനെതിരെ പോപ് താരം യോ യോ ഹണി സിംഗിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീകള്‍ക്കെതിരെ അശ്ലീല വരികള്‍ എഴുതിയതിനാണ് കേസ്. മഖ്ന എന്ന ഗാനത്തിലെ വരികളുടെ പേരിലാണ് കേസ്. സ്ത്രീ ശരീരത്തെക്കുറിച്ച് വരികളില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

പഞ്ചാബിലെ മൊഹാലി ജില്ലയിലെ മതൗര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷന്‍ നല്‍കിയ പരാതിയിലാണ് കേസ്. സെക്ഷന്‍ 294, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് മൊഹാലി സീനിയര്‍ സൂപ്രണ്ട് ഹര്‍ചരണ്‍ സിംഗ് ഭുലാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button