ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയും സിനിമ താരം അനുപമ പരമേശ്വരനും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് ദിവസം കുറച്ചായി. സോഷ്യല്‍മീഡിയയില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഈ അഭ്യൂഹം ശക്തമായത്. അതിനിടെ ഇതിനിടെ പ്രതികരിച്ച് അനുപമ രംഗത്തെത്തിയിരുന്നു. ബുംറയും താനും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നും അതില്‍ കൂടുതല്‍ ഒന്നുമില്ലെന്നും വ്യക്തമാക്കിയാണ് അനുപമ രംഗത്തെത്തിയത്.
ഇപ്പോള്‍ ഈ അഭ്യൂഹങ്ങള്‍ക്ക് അറ്റകൈ പ്രയോഗത്തിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് ബുംറെ. ഇരുപത്തിയഞ്ചുപേരെ മാത്രം ഫോളോ ചെയ്തിരുന്ന ബുംറയുടെ ട്വിറ്റര്‍ ഫോളോ ലിസ്റ്റിലെ ഏക നടി അനുപമ പരമേശ്വരനാണെന്നതായിരുന്നു സോഷ്യല്‍മീഡിയയില്‍ ഇരുവരെയും ചേര്‍ത്തുവച്ച് ചര്‍ച്ചകള്‍ കൊഴുക്കാന്‍ ഇടയാക്കിയത്. ഇപ്പോള്‍ അനുപമയെ അണ്‍ഫോളോ ചെയ്താണ് ഈ അഭ്യൂഹങ്ങള്‍ക്ക് ബുംറ മറുപടി നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ 24 പേരെ മാത്രമാണ് ബുംറ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. ബുംറയെ പിന്തുടരുന്നത് 1.43 മില്ല്യണ്‍ ആളുകളാണ്.
Post Your Comments