മലയാളികളുടെ പ്രിയതാരമാണ് ബിജു മേനോന്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിച്ച സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി ബിജു മേനോന് രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇതിനു വലിയ തോതിലുള്ള സൈബര്‍ ആക്രമണം ബിജു മേനോന് നേരിടേണ്ടി വന്നിരുന്നു. അതിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.
സുരേഷ് ഗോപിക്കുവേണ്ടി വോട്ട് ചോദിച്ച് എത്തിയത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്ന് ബിജു മേനോന് പറഞ്ഞു. ജ്യേഷ്ഠ സ്ഥാനത്തുള്ള ഒരാള്‍ക്ക് വിജയാശംസകള്‍ നേരേണ്ടത് തന്റെ ബാധ്യതയും കടമയുമാണെന്ന വിശ്വാസത്തിലാണ് പ്രചാരണത്തിനു പോയതെന്നും ചില കമന്റുകള്‍ കണ്ട് വിഷമം തോന്നിയിരുന്നുവെന്നും താരം പങ്കുവച്ചു. ” ഞാന്‍ ചെയ്തത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. എന്റെ സഹപ്രവര്‍ത്തകനും ജ്യേഷ്ഠതുല്യനുമായ ഒരാള്‍ തൃശൂരില്‍ മത്സരിക്കുമ്ബോള്‍ പാര്‍ട്ടിയോ മറ്റോ നോക്കിയിട്ടല്ല പിന്തുണക്കുന്നത്. അദ്ദേഹത്തിന് വിജയാശംസകള്‍ നേരേണ്ടത് എന്റെ ബാധ്യതയും കടമയുമാണെന്ന് തോന്നിയിട്ടാണ് ഞാന്‍ അവിടെ പോയത്. അതിന് ആളുകള്‍ പ്രതികരിച്ചു, അതില്‍ ചെറിയ വിഷമം തോന്നി. എന്നാല്‍ കുറച്ചുനാള്‍ കഴിയുമ്ബോള്‍ ഇതിന്റെ വാസ്തവം ആളുകള്‍ തിരിച്ചറിയും.’ ബിജുമേനോന് പറഞ്ഞു.
സംവൃത നായികയായി എത്തുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’യാണ് ബിജുമേനോന്റെ പുതിയ ചിത്രം.
Post Your Comments