
തമിഴകത്തിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ചിയാന്‍ വിക്രം. ഏത് തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് ഫലിപ്പിക്കാനും തനിക്ക് കഴിയുമെന്ന് അദ്ദേഹം ഇതിനകം തന്നെ തെളിയിച്ചിരുന്നു. അടുത്തിടെ ഹോളിവുഡ് സിനിമയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തെ തേടിയെത്തിയിരുന്നു. എന്നാല്‍ വിക്രം അത് നിരസിച്ചിരുന്നു.
മികച്ച അവസരമായിരുന്നിട്ടും വിക്രം അത് വേണ്ടെന്ന് വെച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ചായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. അഭിനയ പ്രാധാന്യമില്ലാത്ത, താരതമ്യേന ചെറിയതുമായ വേഷമായിരുന്നു തനിക്ക് അവര്‍ നല്കാനിരുന്നതെന്ന് താരം പറയുന്നു. ഇതേക്കുറിച്ച് മനസ്സിലാക്കിയതിന് പിന്നാലെയായാണ് അദ്ദേഹം ചിത്രത്തോട് നോ പറഞ്ഞതും. അടുത്തിടെ അമിതാഭ് ബച്ചന് ഒരു ഹോളിവുഡ് സിനിമയുമായി സഹകരിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്രെ കഥാപാത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. ആരാധകരെ നിരാശയിലാഴ്ത്തിയ സംഭവമായിരുന്നു ഇത്. അന്യഭാഷയില്‍ നിന്നും അവസരം തേടിയെത്തുമ്പോള്‍ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചുമൊക്കെ താരങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും വിക്രം പറയുന്നു.
Post Your Comments