![](/movie/wp-content/uploads/2019/07/vijay-sethupathi-1.jpg)
കേരളത്തിലും തമിഴ്നാട്ടിലും ഒരുപോലെ പ്രിയങ്കരനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്ന് ഓമനപ്പേരിട്ടിരിക്കുന്ന വിജയ് സേതുപതിയ്ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ മാര്‍ക്കോണി മത്തായി എന്ന ജയറാം ചിത്രിത്തിലൂടെ മലയാളത്തിലേക്കും അരങ്ങേറുകയാണ് വിജയ് സേതുപതി. ഇപ്പോഴിതാ ആരാധകരെ ചുംബിക്കുന്ന രഹസ്യവും താരം വെളിപ്പെടുത്തിയിരിക്കുകയാണ്.
‘തമിഴ്നാടു പോലെ തന്നെയാണ് എനിക്ക് കേരളവും. ഇവിടുത്തെ ആളുകളെയും എനിക്ക് വളരെ ഇഷ്ടമാണ്. മലയാള സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. പണ്ട് ചെന്നൈയിലെ ഒരു വീഡിയോ ഷോപ്പില്‍ നിന്ന് മോഹന്‍ലാല്‍ സാറിന്റെയും മമ്മൂട്ടി സാറിന്റെയും സിനിമകളുടെ കാസറ്റ് ചോദിച്ചു വാങ്ങി വീട്ടില്‍ പോയി കാണുമായിരുന്നു. അതു പോലെ കമല്‍ഹാസന്‍ സാറിനെയും വലിയ ഇഷ്ടമായിരുന്നു. ഇവരുടെ സിനിമകള്‍ കണ്ടാണ് ഞാന്‍ അഭിനയം പഠിച്ചത്. കുറെ കാലം മുമ്പ് രണ്ട് ആരാധകരാണ് ഇങ്ങോട്ട് ചുംബനം ആവശ്യപ്പെട്ടത്. അന്ന് അവര്‍ അതിന്റെ ചിത്രം എടുത്ത് ഫെയ്സ്ബുക്കിലും ട്വിറ്ററിലുമൊക്കെ ഇട്ടു. അത് അങ്ങനെ വൈറലായി. പിന്നീട് എല്ലാവരും കാണുമ്പോള്‍ ചുംബനം ചോദിച്ചു തുടങ്ങി. സ്നേഹം പങ്കുവെയ്ക്കും തോറും കൂടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇവിടെയും അതു തന്നെയാണ് സംഭവിച്ചതെന്നും വിജയ് സേതുപതി പറഞ്ഞു.
Post Your Comments