നടി വനിത തന്നെ ചതിക്കുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി തമിഴ് നടനും കൊറിയോഗ്രാഫറുമായ റോബര്‍ട്ട് രംഗത്ത്. വനിതയും താനും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്ത തെറ്റാണെന്നും ഇത് വനിത തന്നെ പറഞ്ഞുണ്ടാക്കിയതാണെന്നും റോബര്‍ട്ട് ആരോപിക്കുന്നു.
‘ഞാനും വനിതയും ഒരുമിച്ച് ഒരു സിനിമ നിര്‍മിച്ചിരുന്നു. എംജിആർ രജനി കമൽ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഞങ്ങളായിരുന്നു പ്രധാനവേഷത്തിൽ എത്തിയതും. സിനിമ വിജയിക്കാന്‍ ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്ന് ഗോസിപ്പ് പരത്തിയത് വനിതയാണ്. സിനിമ ഇറങ്ങി വിജയിച്ചുകഴിഞ്ഞാല്‍ ജനങ്ങള്‍ ഇതെല്ലാം മറക്കുമെന്നും വനിത പറഞ്ഞു. എന്നാൽ ഈ വാര്‍ത്ത വന്നതോടെ കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു. എന്റെ ഭാര്യ വനിതയുമായി വഴക്കിട്ടു.’– റോബര്‍ട്ട് പറയുന്നു.
ജനശ്രദ്ധ നേടാന്‍ എന്ത് പച്ചക്കള്ളം പറയാനും വനിതയ്ക്ക് മടിയില്ലെന്ന് പറഞ്ഞ റോബര്‍ട്ട് 15–20 വര്‍ഷമായി വനിത മറ്റൊരാളുമായി പ്രണയത്തിലാണെന്നും അത് മറച്ചുവെച്ചുകൊണ്ടാണ് താന്‍ ഒറ്റയ്ക്കാണെന്ന് പരിപാടിയില്‍ പറയുന്നതെന്നും റോബര്‍ട്ട് കൂട്ടിച്ചേര്‍ത്തു
ഹിറ്റ്‌ലർ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിത നടിയാണ് വനിത. കമല്‍ഹസ്സന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് തമിഴ് മൂന്നാം പതിപ്പിലെ മത്സരാര്‍ഥികൂടിയായ വനിത നടന്‍ വിജയകുമാറിന്റെ മകളാണ്. നടൻ അരുൺ വിജയ്, വനിതയുടെ സഹോദരനാണ്. വനിതയുടെ മുന്‍ ഭര്‍ത്താവ് ആനന്ദരാജ് തന്റെ മകളെ കാണാന്‍ സമ്മതിക്കുന്നില്ലെന്നു കാട്ടി വനിതയ്ക്കെതിരെ കേസ് കൊടുത്തത് വലിയ വാര്‍ത്തയായിരുന്നു.
Post Your Comments