BollywoodGalleryIndian CinemaLatest NewsMollywood

എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം, അദ്ദേഹത്തെ കാണ്ടതും ഫോട്ടോ എടുത്തതും; ഇഷ്ടതാരത്തിനൊപ്പം സെല്‍ഫി എടുക്കാനായതിന്റെ സന്തോഷത്തില്‍ ശ്വേത

താഴേക്കു ചെന്നപ്പോഴേക്കും എല്ലാവരും എന്നെ നോക്കി കൈവീശി കാണിക്കുകയും വിളിക്കുകയും ചെയ്യുകയായിരുന്നു

സിനിമാതാരങ്ങളെ ജീവനോളം സ്‌നേഹിക്കുന്നവരാണ് ഇന്ത്യക്കാര്‍. മലയാളിനടിയും മോഡലും വ്ലോഗറുമൊക്കെയായ ശ്വേത വിനോദ് തന്റെ ഇഷ്ടതാരത്തെ കാണാനായതിന്റെയും അദ്ദേഹത്തോടൊപ്പം അഭിനയിച്ചതിന്റെയും അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സോഷ്യല്‍മീഡിയയിലൂടെ. ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങാണ് ശ്വേതയുടെ ഇഷ്ടതാരം.

ശ്വേതയുടെ വാക്കുകള്‍ ഇങ്ങനെ. ‘എനിക്കിനി സമാധാനത്തോടെ മരിക്കാം. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം.. ഇദ്ദേഹത്തെ കാണുക എന്നതും ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ സാധിച്ചതും.. എന്നാല്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ പോകുന്നുവെന്നതിന്റെ സന്തോഷം എനിക്ക് വിവരിക്കാനാവുന്നില്ല.. ഞാന്‍ നിങ്ങളുടെ കടുത്ത ആരാധികയാണ്… രണ്‍വീര്‍.. നല്ല മനുഷ്യനാണ് നിങ്ങള്‍..ഇതിന് ഒരുപാട് നന്ദി.. ഈ ഫോട്ടോ ഞാനെന്റെ ജീവനെപ്പോലെ സൂക്ഷിക്കും..’

സെല്‍ഫിക്കായി മണിക്കൂറുകളോളം കാത്തുനിന്നതും ശ്വേത വിവരിക്കുന്നു. പുലര്‍ച്ചെ നാലേമുക്കാലിന് സംവിധായകന്‍ പായ്ക്കപ്പ് പറഞ്ഞപ്പോള്‍ രണ്‍വീര്‍ വസ്ത്രം മാറുവാനായി മുറിയിലേക്ക് പോയി. താന്‍പുറത്തു കാത്തുനില്‍ക്കുകയായിരുന്നു. രണ്‍വീര്‍ പുറത്തെത്തിയ സമയത്താണ് സംവിധായകന്‍ തന്നെ വിളിക്കുന്നതെന്നും ഫോട്ടോ എടുക്കാനുള്ള ആദ്യ അവസരം അങ്ങനെ നഷ്ടപ്പെട്ടെന്നും ശ്വേത പറയുന്നു. രണ്‍വീര്‍ അപ്പോഴേക്കും മുറിയില്‍ നിന്നും പുറത്തു കടന്നെന്ന് അറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നു പോയി. താഴേക്കു ചെന്നപ്പോഴേക്കും എല്ലാവരും എന്നെ നോക്കി കൈവീശി കാണിക്കുകയും വിളിക്കുകയും ചെയ്യുകയായിരുന്നു. നോക്കുമ്പോള്‍ രണ്‍വീര്‍ എന്നെ കാത്തു നില്‍ക്കുകയായിരുന്നു. പുലര്‍ച്ചെ തുടങ്ങിയ ഷൂട്ട് തീര്‍ന്നു വളരെയധികം ക്ഷീണിതനായിട്ടും എനിക്കു കൂടെ നിന്നൊരു ഫോട്ടോ എടുക്കാന്‍ വേണ്ടി കാത്തു നിന്ന രണ്‍വീറിനെ അവിടെ കണ്ടതും താന്‍ ആവേശഭരിതയായെന്നും ശ്വേത പറയുന്നു. ഫാന്‍സിനെ അദ്ദേഹം എത്ര ഗൗനിക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് ഈ സംഭവമെന്നും ശ്വേത പറയുന്നു. രണ്‍വീറിനോട് തനിക്ക് വലിയ ബഹുമാനമാണെന്നും നടി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button