GeneralLatest NewsMollywood

വാപ്പച്ചി തന്ന ‘നിധി’ നഷ്ടമായി; തിരിച്ചുകിട്ടാൻ സഹായം ചോദിച്ച് നടന്‍ ഷെയ്ൻ നിഗം

വാപ്പച്ചിയുടെ മരണശേഷം അമൂല്യ നിധി പോലെ കരുതുന്ന വാച്ച് നഷ്ടപ്പെട്ടതില്‍ ഷെയ്ന്‍ വലിയ ദുഃഖത്തിലാണ്.

മലയാള സിനിമയിലെ പുത്തന്‍ താരമാണ് ഷെയ്ൻ നിഗം. നടന്‍ അബിയുടെ മകനാണ് ഷെയ്ൻ. തന്റെ വാപ്പച്ചി നല്‍കിയ നിധി നഷ്ടമായി, തിരികെ കിട്ടാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് താരം.

പ്രമുഖ മാധ്യമമായ വനിതയ്ക്ക് വേണ്ടി നടത്തിയ ഒരു ഫോട്ടോഷൂട്ടിനിടെ നഷ്ടപ്പെട്ട വാച്ച് മടക്കി ലഭിക്കുന്നതിനാണ് ഷെയ്ൻ നിഗം സഹായം തേടിയിരിക്കുന്നത്. വാപ്പച്ചി അബി ഗൾഫ് യാത്രയ്ക്കു ശേഷം സമ്മാനമായി നൽകിയ വാച്ചാണ് നഷ്ടമായത്. മാർച്ചിൽ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വച്ചായിരുന്നു ഷൂട്ട്. അതിനിടെ എവിടെവച്ചോ വാച്ച് കയ്യിൽ നിന്ന് നഷ്ടപ്പെട്ടതാകാം എന്ന് കരുതുന്നു.

ഗൾഫ് യാത്ര കഴിഞ്ഞു വന്നപ്പോഴാണ് അബി casio edifice എന്ന കമ്പനിയുടെ ബ്രൗൺ സ്ട്രാപ്പുള്ള വാച്ച് സമ്മാനമായി നൽകിയത്. വാപ്പച്ചിയുടെ മരണശേഷം അമൂല്യ നിധി പോലെ കരുതുന്ന വാച്ച് നഷ്ടപ്പെട്ടതില്‍ ഷെയ്ന്‍ വലിയ ദുഃഖത്തിലാണ്.

shortlink

Related Articles

Post Your Comments


Back to top button