നീണ്ട 14 വര്‍ഷത്തിനു ശേഷം കുഞ്ഞ് പിറന്നതിന്റെ ആഘോഷത്തിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. കുഞ്ഞിന്റെ മാമോദിസ ചടങ്ങ് വളരെ ആഘോഷത്തോടെയാണ് നടത്തുന്നത്. എന്നാല്‍ കുഞ്ഞുണ്ടാകാതിരുന്ന നീണ്ട കാലയളവില്‍ സാമൂഹ്യമായി പല പ്രയാസങ്ങളും തങ്ങള്‍ നേരിട്ടതായി വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തുന്നു. താരത്തിന്റെ വാക്കുകളിങ്ങനെ…
‘കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ റിസല്‍റ്റ് നെഗറ്റീവ് ആകുമ്പോള്‍ ഞങ്ങളും മാനസിക സംഘര്‍ഷത്തില്‍ വീണു പോയിട്ടുണ്ട്. ഒടുവില്‍ അതില്‍ നിന്നു രക്ഷപെടാനുള്ള വഴി സ്വയം കണ്ടെത്തി. ഡിപ്രഷന്‍ വരുമ്പോള്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ഡാന്‍സ്, പാട്ട്, സ്പോര്‍ട്സ്… വ്യായാമം ഡിപ്രഷന്‍ കുറയ്ക്കാനുള്ള നല്ല വഴിയായി തോന്നി. ബാഡ്മിന്റണ്‍ കളി ഉഷാറാക്കി. ‘സൂര്യോദയം കാണുന്നതും’ ‘കളകളാരവം ‘ കേള്‍ക്കുന്നതുമെല്ലാം ക്ലീഷേ പരിപാടിയാണെങ്കിലും മനസ്സു ശാന്തമാക്കാന്‍ സഹായിച്ചു. ഇതൊക്കെ പറയുന്നത് കുഞ്ഞുണ്ടായതോടെ എല്ലാ തികഞ്ഞെന്നു കരുതിയല്ല. ഞങ്ങള്‍ കടന്നു വന്ന വഴികളിലൂടെ യാത്ര ചെയ്യുന്ന ഒരുപാടു പേരുണ്ട്. അവര്‍ക്കു വേണ്ടിയാണെന്നും പറഞ്ഞു.
Post Your Comments