
നീണ്ട വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ഒരു കുഞ്ഞു ജനിച്ചിരിക്കുകയാണ്. ഇസഹാക്ക് ബോബന് കുഞ്ചാക്കോ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിനെ കാണാന്‍ നടന് ജയസൂര്യയും കുടുംബവുമെത്തി.
കുഞ്ഞ് ഇസയ്ക്ക് ഒപ്പമുള്ള ജയസൂര്യയുടെ ചിത്രം പ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ജയസൂര്യ, ഭാര്യ സരിത, മക്കളായ വേദ, അദ്വൈത്, സരിതയുടെ അമ്മ എന്നിവരാണ് പ്രിയയ്ക്കും കുഞ്ഞിനൊപ്പം ചിത്രത്തിലുണ്ട്.
Post Your Comments