BollywoodGeneralLatest News

മതം ഒരു പ്രശ്‌നമേയല്ല; പക്ഷെ ദൗര്‍ഭാഗ്യകരമായ അവസ്ഥയിലൂടെയാണ് എന്റെ കുടുംബം കടന്നു പോകുന്നത്

കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയെന്നും ജീവിതം നരകതുല്യമാക്കി

അന്യമതസ്ഥനെ പ്രണയിച്ച പേരില്‍ വീട്ടുകാരുടെ ക്രൂരമര്‍ദ്ദനത്തിനു ഇരയായതായി ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ സഹോദരി സുനൈന വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. പ്രണയം അംഗീകരിച്ചില്ലെന്നു മാത്രമല്ല, കുടുംബാംഗങ്ങളെല്ലാം ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയെന്നും ജീവിതം നരകതുല്യമാക്കിയെന്നുമുള്ള സുനൈനയുടെ തുറന്നു പറച്ചിലിനെക്കുറിച്ച് പ്രതികരിച്ച് ഹൃത്വിക് റോഷന്‍.

‘എനിക്കും എന്റെ കുടുംബത്തിനും ഇത് തികച്ചും സ്വകാര്യമായൊരു കാര്യമാണ്. ദീദിയുടെ ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ച് എനിക്ക് അവരെക്കുറിച്ച് കൂടുതല്‍ സംസാരിക്കാനാനാവില്ലെന്നു ‘ ഹൃത്വിക് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ” വല്ലാത്തൊരു ദൗര്‍ഭാഗ്യകരമായ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ എന്റെ കുടുംബം കടന്നു പോകുന്നത്. ഇവിടുത്തെ പല കുടുംബങ്ങളെയും പോലെ തന്നെ, നിസ്സഹായരുമാണ്. ദുഷ്‌കീര്‍ത്തി പ്രചരണങ്ങളും ചികിത്സാരംഗത്തെ കുറവുകളും ഒക്കെ കാരണമാണ്. മതം ഒരു പ്രശ്‌നമേയല്ല. കുടുംബചര്‍ച്ചകളില്‍ പോലും പ്രധാനമായി വരാത്ത ഒരു വിഷയമാണത്.” ഹൃത്വിക് വ്യക്തമാക്കി

shortlink

Related Articles

Post Your Comments


Back to top button