തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ ചിത്രമാണ് അര്ജുന് റെഡ്ഡി. വിജയ് ദേവരക്കൊണ്ട നായകനായ ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രത്തിന്റെ ഹിന്ദി റിമേക്കും ഹിറ്റിലേക്ക് കുതിക്കുകയാണ്. ഷാഹിദ് കപൂറാണ് ഹിന്ദി റീമേക്കില്‍ നായകനായി എത്തിയത്. ആദിത്യ വര്‍മ്മ എന്ന പേരില്‍ ചിത്രത്തിന്റെ തമിഴ് റീമേക്കും തീയ്യേറ്ററുകളില്‍ എത്താന്‍ പോവുകയാണ്.
തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകന് ധ്രുവ് ആണ് തമിഴ് റീമേക്കിലെ നായകന്. ചിത്രത്തെക്കുറിച്ച് വിക്രം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിനിമയിലെ നെഗറ്റീവ് ഷെയ്ഡുകളെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ലെന്നും അതിനാല്‍ തന്നെ മറ്റു രണ്ടു ചിത്രങ്ങള്‍ക്കും ലഭിച്ച പ്രതികരണം പോലെയായിരിക്കില്ല ആദിത്യ വര്‍മ്മയ്ക്ക് ലഭിക്കുകയെന്നും താരം പറഞ്ഞു. വിജയ് ദേവരെക്കൊണ്ടയെയോ ഷാഹിദിനെപ്പോലെയോ അല്ല, ധ്രുവ് സിനിമയില്‍ കോളേജ് വിദ്യാര്‍ത്ഥിയെ പോലെ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ധ്രുവ് ആണ് ഈ റോള്‍ ചെയ്യാന്‍ ഏറ്റവും യോഗ്യനെന്ന് സംവിധായകന് സന്ദീപ് വങ്കയും പറഞ്ഞിരുന്നു. മറ്റു രണ്ടു ചിത്രങ്ങളിലും കാണുന്നതു പോലെ ആരെയും കൂസാക്കാതെ, എല്ലാത്തിനേയും നിസ്സാരമായി കാണുന്ന കഥാപാത്രമായിരിക്കില്ല ആദിത്യവര്‍മ്മയില്‍ ധ്രുവിന്റെ കഥാപാത്രം എന്നും വിക്രം പറഞ്ഞു.
Post Your Comments