
വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത മലയാളികളുടെ പ്രിയ താരം സംവൃത സുനില്‍ മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ബിജു മേനോന് നായകനായി എത്തുന്ന ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ?’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. ചിത്രത്തിന്റെ പുതിയ ടീസര്‍ ചര്‍ച്ചയാകുകയാണ്. ടീസറില്‍ രാത്രി മദ്യപിച്ചുവരുന്ന ഭർത്താവിന്റെ നേരെ സംവൃത കണ്ണുരുട്ടി ചൂടാവുന്ന രംഗം വൈറലായിരിക്കുകയാണ്.
‘‘വെള്ളമടിക്കാത്ത ഒരാളുടെ ഭാര്യയ്ക്ക് ഇത്ര ഭംഗിയായി ഈ രംഗം ചെയ്യാൻ പറ്റില്ല’’ എന്നാണ് ഒരു കൂട്ടുകാരി നാട്ടിൽനിന്ന് വിളിച്ചുപറഞ്ഞത്. എന്നാല്‍ സിനിമയുടെ പേരുതന്നെയാണ് അവർക്കുള്ള മറുപടിയെന്ന് സംവൃത പറയുന്നു. ‘‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ?’’.സംവൃതയുടെ ഭർത്താവ് അഖിൽ മദ്യം കൈകൊണ്ടു തൊടുന്നയാളല്ല.
ഒരു വടക്കൻ സെൽഫിക്കു ശേഷം ജി.പ്രിജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുമോ.
Post Your Comments