മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് സിബിമലയില്‍. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ കിരീടം മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും മലയാളികള്‍ നെഞ്ചോടു ചേര്‍ക്കുന്നത് ചിത്രത്തിന്റെ അവതരണ രീതിഒന്നുകൊണ്ടു തന്നെയാണ്. എന്നാല്‍ ഈ ചിത്രത്തിനു ശേഷം തിരക്കഥാകൃത്ത് ലോഹിതദാസും സംവിധായകന് സിബി മലയിലും തമ്മില്‍ പിരിഞ്ഞുവെന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനെക്കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സിബി മലയില്‍ തുറന്നു പറയുന്നു.
”ലോഹിതദാസ് സംവിധാനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കുകയും ഞങ്ങളുടെ കൂട്ടുക്കെട്ട് വിടുകയുമായിരുന്നു. വ്യക്തിപരമായി ഞങ്ങള്‍ തമ്മില്‍ യാതൊരു അകല്‍ച്ചയും ഉണ്ടായിരുന്നില്ല. പക്ഷേ തെറ്റിപ്പിരിഞ്ഞതാണെന്ന തരത്തില്‍ നിരവധി ഗോസിപ്പുകള്‍ വന്നിരുന്നു. പിന്നീട് അദ്ദേഹം മറ്റു സംവിധായകര്‍ക്ക് വേണ്ടിയെഴുതുന്നത് തന്നെ വളരെ അപൂര്വമായിട്ടായിരുന്നു. ഇനി ഒരിക്കലും ഞങ്ങള്‍ ഒന്നിക്കില്ല എന്ന തരത്തിലുള്ള സംസാരങ്ങള്‍ വരെ അക്കാലത്ത് വന്നിരുന്നു. ഞങ്ങള്‍ പോലും ചിന്തിക്കാത്ത വലിയ രീതിയില്‍ അത് ചര്‍ച്ചയായി.
മലയാളത്തിലെ പൊതുബോധത്തിന് ഞങ്ങളുടെ കൂട്ടായ സിനിമകളോടുള്ള താത്പര്യത്തിന്റെ പ്രതിഫലനമായിട്ടേ അതൊക്കെ ഞങ്ങള്‍ കണ്ടിട്ടുള്ളൂ. അദ്ദേഹം മരിക്കുന്നത് ഒരുമാസം മുന്‍പ് ഞങ്ങള്‍ ഒരുമിച്ച് ചെയ്യാനുള്ള ഒരു സിനിമയെ പറ്റി അവസാനഘട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു അപ്പോഴായിരുന്നു മരണം.” സിബി മലയില്‍ പങ്കുവച്ചു
Post Your Comments