വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളി കുടുംബ പ്രേക്ഷകരെ ഞെട്ടിച്ച നടിയാണ് സരിത ബാലകൃഷ്ണന്. നൃത്ത വേദിയിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ സരിതയുടെ ആദ്യ സീരിയല്‍ ചാരുലതയാണ്. നടി തെസ്നിഖാന് വഴിയാണ് താരത്തിന് സിനിമാമേഖലയില്‍ അവസരം ലഭിച്ചത്. വില്ലത്തിയായും സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റായും കോമഡി റോളിലും താരം തിളങ്ങിയിരുന്നു. സ്ത്രീജന്മം എന്ന സീരിയലിലെ വാറ്റുചാരായക്കാരി സുജയാണ് തന്റെ ഇഷ്ടപ്പെട്ട കഥാപത്രമെന്ന് സരിത പറഞ്ഞിരുന്നു. ഇപ്പോഴിതാ താതത്തിന്റെ കുടുംബത്തിെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്.
എഞ്ചിനീയറായ അനുരാഗാണ് സരിതയുടെ ഭര്‍ത്താവ്. ദമ്പതികളുടെ മകന് കൃഷ്ണമൂര്‍ത്തിക്ക് ഒമ്പതുവയസാണ് ഇപ്പോള്‍. മഴവില്‍ മനോരമയിലെ മക്കള്‍ എന്ന പരമ്പര ഈ അടുത്തായിരുന്നു അവസാനിച്ചത്. തകര്‍പ്പന്‍ കോമഡിയിലും മികച്ച സ്കിറ്റുകളുടെ ഭാഗമായ താരം റാണാദഗുപതി നായകനായ തമിഴിലും തെലുങ്കിലുമായി പ്രദര്‍ശനത്തിനെത്തുന്ന 1945 എന്ന ചിത്രത്തിലും താരം അഭിനയിച്ചത്. മകന് കൃഷ്ണമൂര്‍ത്തിയും അഭിനയ രംഗത്തുണ്ട്. മഴവില്‍ മനോരമയിലെ ആത്മസഖി സീരിയലിലും, പാര്‍വതി ഓമനക്കുട്ടന് നായികയായ ഹിന്ദി ഷോര്‍ട്ട് ഫിലിം തോബറയിലും കുട്ടി ഹീറോ വേഷമിട്ടിട്ടുണ്ട്. കുടുംബ സമേതം എറണാകുളത്താണ് താമസം. ടിക്ടോക്കിലും ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
Post Your Comments