കബീര്‍ സിങ്ങിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സംവിധായകനെ പിന്തുണച്ച് ബോളിവുഡ് നടി കങ്കണയുടെ സഹോദരിയും മനേജരുമായ രംഗോലി ചന്ദേല്‍. ഗലി ബോയ് എന്ന ചിത്രത്തിലെ ആലിയയുടെ സഫീന എന്ന കഥാപാത്രത്തെ വിമര്‍ശിക്കാത്ത സ്ത്രീപക്ഷവാദികള്‍ കബീര്‍ സിംഗിനെതിരേ രംഗത്ത് വന്നതിന് പിന്നിലെ ചേതോവികാരം മനസ്സിലാകുന്നില്ലെന്ന് രംഗോലി ട്വീറ്റ് ചെയ്തു.
കബീര്‍ സിംഗിനെ വിമര്‍ശിക്കുന്നത് ജോലിയില്ലാത്ത വിവരമില്ലാത്ത സ്ത്രീപക്ഷവാദികളാണ്. അവര്‍ക്ക് സഫീനയില്‍ യാതൊരു കുഴപ്പവും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കാമുകന് മറ്റൊരു സ്ത്രീയ്ക്കൊപ്പം കിടക്ക പങ്കിടുന്നത് കണ്ട സഫീന, കാമുകനോട് ഇതേക്കുറിച്ച് സംസാരിക്കുന്നതിന് പകരം കുപ്പി കൊണ്ട് ആ സ്ത്രീയുടെ തലയടിച്ച് പൊട്ടിക്കുന്നു. തുടര്‍ന്ന് ക്രിമിനല്‍ കേസിലെ പ്രതിയാകുന്നു. സഫീനയുടെ അക്രമത്തിന് കയ്യടി നല്കിയവര് കാമുകിയെ തല്ലുന്ന കബീര്‍ സിംഗിനെ സ്ത്രീവിരുദ്ധനാക്കുന്നു- രംഗോലി ട്വീറ്റ് ചെയ്തു
Post Your Comments