മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ മേനോന് 1000 കോടി രൂപ മുതല്‍ മുടക്കില്‍ പ്രഖ്യാപിച്ച മഹാഭാരതം അനിശ്ചിതത്വത്തില്‍. എന്നാല്‍ 500 കോടി രൂപ മുതല്‍ മുടക്കില്‍ രാമായണം വെള്ളിത്തിരയിലേക്ക് എത്തുന്നു. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ ത്രി ഡൈമന്‍ഷന്‍ (3-ഡി) സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാമായണം ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.
ദംഗലിന്റെ സംവിധായകന് നിതേഷ് തിവാരി, തെലുങ്ക് നിര്‍മാതാവ് അല്ലു അരവിന്ദ്, മധു മന്റേന, നമിത് മല്‍ഹോത്ര, മോം എന്ന ചിത്രത്തിന്റെ സംവിധായകന് രവി ഉദയ്വാര് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്റെയോ അഭിനേതാക്കളുടെയോ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
രാമായണത്തിനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന ഒരു ചിത്രമായിരിക്കും ഇതെന്നും 2021 ല്‍ ചിത്രം പുറത്തിറങ്ങുമെന്നും നിതേഷ് തിവാരി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
Post Your Comments