Latest NewsMollywood

തല മൊട്ടയടിച്ച് പുതിയ ലുക്കില്‍ കൃഷ്ണപ്രിയ; ഒടുവില്‍ കാരണം വ്യക്തമാക്കി താരം തന്നെ രംഗത്ത്

മികച്ച നടിക്ക് ഒപ്പം നര്‍ത്തകി കൂടിയാണ് കൃഷ്ണ പ്രഭ

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മാടമ്പി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന നടിയാണ് കൃഷ്ണ പ്രഭ. മികച്ച നടിക്ക് ഒപ്പം നര്‍ത്തകി കൂടിയാണ് കൃഷ്ണ പ്രഭ. ഇപ്പോഴിതാ നടിയുടെ പുതിയ മേക്ക് ഓവര്‍ ആണ് ആരാധകരെ ഞെട്ടിച്ചത്. മൊട്ട അടിച്ചാണ് നടി തന്റെ പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. കൂട്ടത്തില്‍ അതിന്റെ കാരണവും താരം വെളിപ്പെടുത്തി.

തല മൊട്ടയടിക്കാനുള്ള കാരണം തിരക്കിയപ്പോള്‍ കുടുംബസമേതം തിരുപ്പതി ദര്‍ശനത്തിന് പോയപ്പോഴാണ് താരം തന്റെ മുടി കളഞ്ഞതെന്ന് ആരാധകര്‍ അറിയുന്നത്. ‘നേര്‍ച്ചയൊന്നുമില്ല. എല്ലാ വര്‍ഷവും തിരുപ്പതിയില്‍ പോകാറുണ്ട്. ഭഗവാന്റെ കൃപകൊണ്ട് എല്ലാ അനുഗ്രഹവുമുണ്ട്. ജെയ്‌നിക ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ നന്നായി പോകുന്നു. ദൈവാനുഗ്രഹത്തില്‍ അഭിനയരംഗത്തും പ്രോഗ്രാമുകളും എല്ലാം നന്നായി ലഭിക്കുന്നുണ്ട്’ കൃഷ്ണപ്രഭ പറയുന്നു. എല്ലാ വര്‍ഷവും തിരുപ്പതിയില്‍ സന്ദര്‍ശനം നടത്താറുണ്ട് എന്നും എന്നാല്‍ ആദ്യമായി ആണ് താന്‍ തല മൊട്ട അടിക്കുന്നത് എന്നും നല്ല ഭയം ഉണ്ടായിരുന്നു എന്നും നടി പറയുന്നു. ചേട്ടന്‍ എല്ലാ വര്‍ഷവും മൊട്ട അടിക്കാറുണ്ട് എന്നും കഴിഞ്ഞ വര്‍ഷം അമ്മയും അടിച്ചു എന്നും ഈ വര്‍ഷം തങ്ങള്‍ മൂന്ന് പേരും തല മൊട്ട അടിച്ചു എന്ന് കൃഷ്ണ പ്രഭ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button