തെന്നിന്ത്യന്‍ സിനിമാലോകം മുഴുവന്‍ ചര്‍ച്ചാവിഷയമായ ചിത്രമായിരുന്നു വിജയ് ദേവരെക്കൊണ്ട പ്രധാന കഥാപാത്രമായെത്തിയ അര്ജുന് റെഡ്ഢി. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ചിത്രം പല ഭാഷകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. അതേസമയം ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ഈയിടെയാണ് പുറത്തു വന്നത്. എന്നാല്‍ ഷാഹിദ് കപൂര്‍ നായകനായ ഹിന്ദി റീമേക്ക് കബീര്‍ സിംഗിന് ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. മാത്രമല്ല, ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
ഇപ്പോള്‍ കബീര്‍ സിംഗിന്റെ സംവിധായകന് സന്ദീപ് റെഡ്ഢി വങ്ക ഒരു അഭിമുഖത്തില്‍ ചിത്രത്തെപ്പറ്റി പറഞ്ഞ വാക്കുകളാണ് വിവാദമാകുന്നത്. ഒരു പുരുഷനും സ്ത്രീയും തമ്മില്‍ പ്രണയത്തിലാണെങ്കില്‍, അവര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും അടിക്കാനും, തൊടാന്‍ പോലും സ്വാതന്ത്ര്യമില്ലെങ്കില്‍ ആ ബന്ധം കൊണ്ട് എന്തു കാര്യമെന്നാണ് സംവിധായകന് പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോള്‍ വിമര്‍ശനങ്ങളുയരുന്നത്. ‘എന്തൊരു സെക്സിസ്റ്റാണ് താങ്കള്‍’ എന്നും നെഗറ്റീവ് പബ്ലിസിറ്റി കൊണ്ടാണ് ചിത്രം ചര്‍ച്ചയാകുന്നതെന്നുമാണ് പ്രതികരണങ്ങള്‍.
ചിത്രത്തില്‍ ഷാഹിദിന്റെ കഥാപാത്രം നായികയായ കിയാര അദ്വാനിയെ മുഖത്തടിക്കുന്ന ഒരു രംഗമുണ്ട്. ഇരുവരും പ്രണയിതാക്കളാണ്. പുരുഷന് പ്രണയിക്കുന്ന പെണ്‍കുട്ടിയെ അടിക്കാനോ തൊടാനോ, ചുംബിക്കാനോ സാധിക്കില്ല എന്നു വന്നാല്‍ അവിടെ എന്ത് വികാരമാണ് അവര്‍ തമ്മില്‍ ഉള്ളത് എന്നാണ് സന്ദീപ് റെഡ്ഢി ചോദിച്ചത്. കബീര്‍ സിംഗ് പോലുള്ള സിനിമകള്‍ വിജയിപ്പിക്കുന്നതിലൂടെ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ സാധാരണവത്ക്കരിക്കുകയാണ് ചെയ്യുന്നത് എന്നു വിമര്‍ശിച്ചവര്‍ സംവിധായകന്റെ വാക്കുകള്‍ കൂടി കേട്ടതോടെ അദ്ദേഹത്തിനെതിരെയും തിരിഞ്ഞിരിക്കുകയാണ്.
Post Your Comments