മലര് മിസായി വന്ന് മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് സായി പല്ലവി. നേരത്തെയുള്ള നായികാ സങ്കല്‍പ്പത്തെ തന്നെ പൊളിച്ചെഴുതിയ താരമാണ് സായി പല്ലവി. സായി പല്ലവിയുടെ ചുരുണ്ട മുടിയും ചുവന്ന് തുടുത്ത കവിള്ത്തടവുമൊക്കെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ താരത്തിന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നു.
മനസാണ് സൗന്ദര്യമെന്നും കൃത്രിമ വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ടെന്നും താരം പറയുന്നു. സസ്യാഹാരം മാത്രമേ കഴിക്കാറുള്ളു, മധുരം ഇഷ്ടമാണെങ്കിലും അപൂര്‍വമായി മാത്രമേ കഴിക്കാറുള്ളുവെന്നും സായി പല്ലവി പറയുന്നു. ദിവസവും ഒരു മണിക്കൂര്‍ ധ്യാനം ചെയ്യും. ആഴ്ചയില്‍ മൂന്ന് ദിവസം രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി ബാഡ്മിന്റണ്‍ കളിക്കുമെന്നും സായി പല്ലവി പറയുന്നു. മനോഹരമായ മുടിയുടെ രഹസ്യവും താരം വെളിപ്പെടുത്തി. ചെമ്പരത്തിയും കറിവേപ്പിലയും ചേര്‍ത്ത് ഉണ്ടാക്കിയ എണ്ണ തലയില്‍ തേയ്ക്കും. പാരമ്പര്യമായി ലഭിച്ചതാണ് തലമുടി. മുടി വിരലുകള്‍ കൊണ്ട് ചീകാറാണ് പതിവ്. ചീര്‍പ്പ് ഉപയോഗിക്കാറില്ല
Post Your Comments