ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം ശുഭരാത്രിയില്‍ നായിക നടി അനു സിതാരയാണ്. എന്നാല്‍ ഇത്രയേറെ വിവാദങ്ങളില്‍ പെട്ടുനില്‍ക്കുമ്പോള്‍ ദിലീപേട്ടന്റെ നായികയാകാന്‍ മടിയില്ലേ എന്നായിരുന്നു പലരുടെയും ചോദ്യമെന്ന് അനു സിതാര പറയുന്നു. ”ദിലീപേട്ടനെ പോലെ വലിയ നടന്റെ കൂടെ അഭിനയിക്കാന്‍ കിട്ടുന്ന ചാന്‍സ് കളയാന്‍ മാത്രം ഞാന്‍ ആളല്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇവിടെ നിന്ന് പോയിക്കഴിഞ്ഞാലും മക്കളോടൊക്കെ എനിക്ക് പറയണം ഇവരുടെയൊക്കെ കൂടെ അഭിനയിച്ചിട്ടുണ്ടെന്ന് ” എന്നാണു വിമര്‍ശകര്‍ക്ക് മറുപടിയായി അനു പറയുന്നത്.
രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രമാണ് സിനിമാ ജീവിതത്തിലെ തന്റെ ബ്രേക്ക്. ഇതിന് കാരണമായത് നടന്‍ ജയസൂര്യയാണെന്നും താരം പങ്കുവച്ചു. ഫുക്രി എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്തായിരുന്നു രഞ്ജിത് ശങ്കര്‍ സാറിന്റെ പുതിയ സിനിമയെ കുറിച്ച് പറഞ്ഞത്.ഭര്‍ത്താവിന്റെ സപ്പോര്‍ട്ടാണ് എന്റെ കരിയറിന്റെ കരുത്ത്. ‘രാമന്റെ ഏദന്‍തോട്ട’ത്തിന്റെ കഥ കേട്ടപ്പോള്‍ ഞാന്‍ ഏട്ടനോടു ചോദിച്ചു. ഇത്ര നീചന്മാരായ ഭര്‍ത്താക്കന്മാര്‍ എവിടെയെങ്കിലും ഉണ്ടാകുമോ എന്ന്. സിനിമ റിലീസായി കഴിഞ്ഞ് വന്ന മെസേജുകളില്‍ അധികവും മാലിനി തൊട്ട ജീവിതങ്ങളെ കുറിച്ചായിരുന്നു. ഈയിടെയും ഒരു ചേച്ചി കണ്ടപ്പോള്‍ എന്റെ കയ്യില്‍ മുറുക്കെ പിടിച്ചിട്ട് പറഞ്ഞു, മാലിനിയെ കണ്ട ശേഷം വീണ്ടും ഡാന്‍സ് പ്രാക്ടീസ് തുടങ്ങിയെന്ന്. ആ സിനിമ എന്റെ ഭാഗ്യമാണ്. പുതിയ നടിമാരുടെ ഭാഗ്യനായകന്‍ എന്നു ചാക്കോച്ചനെക്കുറിച്ച് പറയാറുണ്ട്. എന്റെയും ഭാഗ്യനായകന്‍ ചാക്കോച്ചനാണെന്നും അനു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു
Post Your Comments