വിവാഹശേഷം സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അനു സിത്താര. നാടന്‍ ലുക്കിലൂടെ വന്ന് പ്രേക്ഷക മനസില്‍ കൂടു കൂട്ടിയ നടിയാണ് അനു. അനു സിതാരയുടെയും ഭര്‍ത്താവും ഫോട്ടോഗ്രാഫറുമായ വിഷ്ണുവിന്റെയും നാലാം വിവാഹ വാര്‍ഷികമാണ് ഇന്ന്. അനു സിതാര തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ വാര്‍ഷിക സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
പ്ലസ്ടു കാലത്ത് തുടങ്ങിയ പ്രണയമാണ് അനു സിതാരയും വിഷ്ണുവും തമ്മില്‍. ഒടുവില്‍ 20ാം വയസ്സിലാണ് അനു സിതാര വിഷ്ണുവിനെ വിവാഹം കഴിക്കുന്നത്. ഫോട്ടോഗ്രാഫറായ വിഷ്ണു അനു സിതാരയുടെ സിനിമാജീവിതത്തിന് പൂര്‍ണ്ണ പിന്തുണയുമായി കൂടെ തന്നെയുണ്ട്. ‘വിവാഹത്തിന് ശേഷമാണ് സിനിമയില്‍ സജീവമാകുന്നത്. വിഷ്ണുവേട്ടന്റെയും കുടുംബത്തിന്റെയും പിന്തുണ വളരെ വലുതാണ്. എന്റെ കൂടെ സിനിമ സെറ്റിലെല്ലാം വിഷ്ണുവേട്ടന്‍ വരും. ടി.വിയില്‍ എന്റെ ഒരു ചെറിയ പരസ്യം വന്നാല്‍ പോലും വിഷ്ണുവേട്ടന്റെ അച്ഛനും അമ്മയും വിടാതെ കാണുമെന്നും അനു പറയുന്നു.
Post Your Comments