പിതാവ് കമല ഹാസന് നിര്‍മ്മിക്കുന്ന ചിയാന്‍ വിക്രം നായകനായ ചിത്രം കാതരം കൊണ്ടേനില്‍ നായികയാണ് അക്ഷര ഹാസന്. വ്ന# വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ട്രെയിലര്‍ ലോഞ്ചിന് അക്ഷരയണിഞ്ഞ വസ്ത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വെള്ളിച്ചിറക് പിടിപ്പിച്ച തൂവെള്ള വസ്ത്രത്തില്‍ ഫാഷന്‍ പ്രേമികളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് അക്ഷര.
മനോഹരമായ വസ്ത്രം ഡിസൈന്‍ ചെയ്തത് ചെന്നൈ കേന്ദ്രമായ പ്രമുഖ സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ സുരേഷ് മേനോനാണ്. ടിഷ്യൂ മെറ്റിരീയലിലാണ് വസ്ത്രം ഡിസൈന്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈയിലാണ് ട്രെയിലര്‍ ലോഞ്ച് നടന്നത്. ഗര്‍ഭിണിയായ യുവതിയായാണ് അക്ഷര ചിത്രത്തിലെത്തുന്നത്. മലേഷ്യയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. രജനീകാന്തും കമലഹാസനുമൊത്തുള്ള ചിത്രം സംവിധാനം ചെയ്യണമെന്നുള്ളത് തന്റെ ആഗ്രഹമാണെന്ന് അക്ഷര ചടങ്ങിനിടെ പറഞ്ഞു.
Post Your Comments