KollywoodLatest News

നായകനാവാന്‍ നടത്തിയ ശ്രമങ്ങള്‍ കുറച്ചൊന്നുമായിരുന്നില്ല; മക്കള്‍ സെല്‍വന്റെ പഴയ വിസിറ്റിങ് കാര്‍ഡ് വൈറല്‍

വര്‍ഷങ്ങളെടുത്താണ് താന്‍ ഇരിക്കുന്ന സിംഹാസനം അദ്ദേഹം തന്റേതാക്കി മാറ്റിയത്

അഭിനയ പ്രതിഭ കൊണ്ട് മക്കള്‍ സെല്‍വന്‍ എന്ന ഓമനപ്പേരിട്ട് തമിഴകം നെഞ്ചേറ്റിയ താരമാണ് വിജയ് സേതുപതി. എന്നാലിന്ന് തമിഴര്‍ക്ക് മാത്രമല്ല മലയാളികള്‍ക്കും പ്രിയമുള്ള താരമാണ് വിജയ്. വര്‍ഷങ്ങളെടുത്താണ് താന്‍ ഇരിക്കുന്ന സിംഹാസനം അദ്ദേഹം തന്റേതാക്കി മാറ്റിയത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തി സൂപ്പര്‍താരമായി വളരുക. ആരും കൊതിക്കുന്ന നേട്ടം. ജൂനിയര്‍ ആര്‍ടിസ്റ്റായി പോലും സിനിമയില്‍ തന്നെ പരിഗണിക്കാതിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നുവെന്ന് താര ജാഡകളില്ലാതെ സേതുപതി പറയുന്നു.

താരത്തിന്റെ പഴയ വിസിറ്റിങകാര്‍ഡാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പണ്ട് താരത്തെ പിന്‍തള്ളിയവര്‍ ഇന്നാ ഡേറ്റിന് വേണ്ടി ക്യൂവിലാണ്. ”നമ്മുടെ തിരിച്ചറിവുകള്‍ തന്നെയാണ് നമ്മുടെ നാളെയെ തീരുമാനിക്കുന്നത്. എനിക്ക് പ്‌ളാനിംഗ് എന്നൊരു സംഗതി ഇഷ്ടമല്ല അത് കൊണ്ട് തന്നെയാണ് ഞാന്‍ വലിയ ബജറ്റ് ചിത്രങ്ങള്‍ ചെയ്യാത്തത്, ഞാന്‍ ജൂനിയര്‍ ആര്ടിസ്‌റ് ആയിരുന്ന ഒരാളാണ് പ്ലാനിംഗ് എന്നെ ബോര്‍ അടിപിക്കും. ഞാന്‍ റോളുകള്‍ക്ക് അസോസിയെട്‌സിന്റെ കാലു പിടിച്ചിട്ടുണ്ട് ഒന്നല്ല രണ്ടല്ല ആറു വര്‍ഷം, പലരും തിരിഞ്ഞ് പോലും നോക്കിയിട്ടില്ല ‘ -അദ്ദേഹം പറയുന്നു.സിനിമ നിനക്കും നിന്റെ രൂപത്തിനും ചേരുന്ന ഒന്നല്ല എന്ന് കളിയാക്കിയവര്‍ അനേകം, നിരുത്സഹാപ്പെടുത്തിയിട്ടുണ്ട് ഒരുപാട് ആളുകള്‍. പട്ടിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടത്തിച്ചവരുമുണ്ട്. ഞാന്‍ ഒറ്റയ്ക്ക് പഠിച്ച പാഠങ്ങളാണ് ഇന്നു എന്നെ ഇവിടെ എത്തിച്ചത്. ഇന്നും എന്റെ ലൊക്കേഷനിലെ ലൈറ്റ് ബോയിയോടും സ്റ്റണ്ട് മാനോടും ഒക്കെ അവരുടെ ജീവിതത്തെ പറ്റി ചോദിക്കുന്നത് എന്റെ അറിവിനുമപ്പുറമാണ് അവരുടെ ജീവിതങ്ങള്‍, എനിക്ക് അവരിലൂടെ എന്നെ കാണാന്‍ കഴിയും എന്നു കൊണ്ടാണെന്ന് സേതുപതി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button