മലയാളികളുടെ മനസില്‍ എന്നും ജനപ്രിയ സ്ഥാനം കാത്തുസൂക്ഷിക്കുന്ന താരമാണ് നടന്‍ ദിലീപ്. മലയാളികളുടെ ജനപ്രിയനടന്‍. അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ദിലീപ് സിദ്ദിഖ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ശുഭരാത്രി.’അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനുശേഷം വ്യാസന്‍ കെ.പി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രംകൂടിയാണ് ശുഭരാത്രി.
‘ശുഭരാത്രി’യെ കുറിച്ചുള്ള പ്രോമോഷനിടിയില്‍ ഒരാളെയും അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യാതിരിക്കുക എന്നതാണ് സിനിമയില്‍ നിന്ന് ഞാന്‍ പഠിച്ചിട്ടുള്ളത്. നമ്മള്‍ ആരെയൊക്കെ കളിയാക്കാന്‍ പോയിട്ടുണ്ടോ പിന്നീട് അവന്റെ പിറകെ തന്നെ പോകുന്നതാണ് ഞാന്‍ കണ്ടിട്ടുള്ളത്’ ദിലീപ് തുറന്നു പറയുന്നു. ഇപ്പോഴത്തെ തലമുറ ടെക്‌നിക്കലി വളരെ ബ്രില്യന്റ് ആണെന്നും അവര്‍ക്ക് സിനിമ ചെയ്യാന്‍ ഈസിയാണിപ്പോഴെന്നും താരം പറയുന്നു. മാത്രമല്ല ഒരാളുടെ കഴിവ് മോശമാണെന്ന് പറയാന്‍ നമുക്കാര്‍ക്കും അവകാശമില്ലെന്നും ഒരാളെയും അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യാതിരിക്കുക എന്നതാണ് സിനിമയില്‍ നിന്ന് ഞാന്‍ പഠിച്ചിട്ടുള്ളതെന്നും താരം പറഞ്ഞു,
പ്രൊഫസര്‍ ഡിങ്കന്‍ ആണ് ദിലീപിന്റെ അടുത്ത ബിഗ്ബഡ്ജറ്റ് ചിത്രം. വന്‍ മുടക്കുമുതലില്‍ ഒരുങ്ങുന്ന ചിത്രം ആണ്പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക, തുടക്കം മുതലേ വാര്‍ത്തകളിലിടം നേടിയ ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. ചിത്രത്തില്‍ ഒരു ജാലവിദ്യക്കാരന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. ശുഭരാത്രി ജൂലൈ ആറിന് തിയറ്ററുകളിലെത്തുകയാണ്. സംവിധായകന്‍ റാഫിയാണ് പ്രൊഫസര്‍ ഡിങ്കന്റെ തിരക്കഥ ഒരുക്കുന്നത്. നമിതാ പ്രമോദ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ എന്നിവരാണ് സനല്‍ തോട്ടം നിര്‍മിക്കുന്ന ചിത്രത്തിലെ മറ്റു താരങ്ങള്‍. കൂടാതെ ‘പറക്കും പപ്പന്‍’. എന്ന ചിത്രവും ദിലീപിന്റേതായി അണിയറയില്‍ ഒരുങ്ങുന്നു കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ദിലീപിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഗ്രാന്റ് പ്രൊഡക്ഷനും തമ്മിലുള്ള സംയുക്ത നിര്‍മ്മാണ സംരംഭത്തിലെ ആദ്യ ചിത്രമായ ‘പറക്കും പപ്പന്‍’ സംവിധാനം ചെയ്യുന്നത് വിയാന്‍ വിഷ്ണു ആണ്.
Post Your Comments