മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് വിനയ പ്രസാദ്. മണിച്ചിത്രത്താഴ് ഇറങ്ങിയിട്ട് 26 വർഷങ്ങൾ പിന്നിട്ടെങ്കിലും മലയാളി കുടുംബ പ്രേക്ഷകര്‍ക്ക് ഇന്നും സീരിയലിലൂടെ പ്രിയങ്കരിയായ വിനയ തന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നെത്തിയ ദുരന്തങ്ങളെക്കുറിച്ച് പറയുന്നു.
ഉഡുപ്പിയിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച വിനയയുടെ ആദ്യ ഭര്‍ത്താവ് സംവിധായകന് വി. ആർ. കെ പ്രസാദ് ആയിരുന്നു. ഭര്‍ത്താവിന്റെ മരണത്തോടെ ജീവിതം ആകെ സ്തംഭനാവസ്ഥയില്‍ ആയെന്നു താരം പങ്കുവച്ചു. വിനയയുടെ വാക്കുകള്‍ ഇങ്ങനെ.. ”1995- ൽ ഒരു അപകടത്തിൽ ഭർത്താവിന്റെ ആകസ്മിക മരണം സംഭവിച്ചതോടെ ജീവിതം നൊടിയിടയിൽ കീഴ്മേൽ മറിയുന്നതുപോലെ തോന്നി. ഞാൻ മകളെ കെട്ടിപിടിച്ചിരുന്നു ഒരുപാട് രാത്രികൾ കരഞ്ഞുതീർത്തു. ഏകാന്തത സഹിക്കാതായപ്പോൾ ഞാൻ അച്ഛനെയും അമ്മയെയും വീട്ടിലേക്ക് വരാൻ നിർബന്ധിച്ചു. അന്ന് അച്ഛൻ ജോലിയിൽ നിന്നും വിരമിച്ച് ഉഡുപ്പിയിൽ വിശ്രമജീവിതം നയിക്കുകയാണ്. അച്ഛനും അമ്മയും ആ വലിയ വീട് അടച്ചിട്ടു ഞങ്ങളോടൊപ്പം വന്നു താമസിച്ചു. പന്ത്രണ്ടു വർഷത്തോളം കഴിഞ്ഞു മകള്‍ സ്വന്തം ജീവിത പങ്കാളിയെ കണ്ടെത്തുകയും ചെയ്തു.
‘മകൾ വിളിച്ചപ്പോൾ ഞങ്ങൾ വന്നു. ഇപ്പോൾ മകളുടെ മകളും വിവാഹിതയായി. ഇനിയെങ്കിലും നിനക്കൊരു ജീവിതം വേണം. എന്നിട്ട് ഞങ്ങൾക്ക് അവസാനകാലം ഉഡുപ്പിയിൽ ചെലവഴിക്കണം’ എന്നു അച്ഛനമ്മയും പറഞ്ഞു തുടങ്ങി. അങ്ങനെ 2002 ൽ പരസ്യ മേഖലയില്‍ ജോലി ചെയ്യുന്ന ജ്യോതി പ്രകാശുമായി വീണ്ടും വിവാഹിതയായി. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. ബെംഗളൂരുവിൽ ഒരു ഫ്ലാറ്റിലാണ് കുടുംബ സമേതം ഇപ്പോള്‍ വിനയ.
Post Your Comments