തെന്നിന്ത്യയില്‍ കോളിളക്കം സൃഷ്ടിച്ച സുചി ലീക്സ് വീണ്ടും എത്തുന്നതായി റിപ്പോര്‍ട്ട്. അവതാരകയും ഗായികയുമായ സുചിത്ര കാര്‍ത്തികിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും നടിമാരായ ആന്‍ഡ്രിയ, തൃഷ, ഹന്‍സിക, ചിന്മയി, അനിരുദ്ധ്, അമല പോള്‍, സാമന്ത, ചിമ്ബു, ചാര്‍മി, നയന്‍താര എന്നിങ്ങനെ തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര താരങ്ങളരുടെയെല്ലാം സ്വകാര്യവും അര്‍ദ്ധ നഗ്നവുമായ ദൃശ്യങ്ങള്‍ പുറത്തു വന്നത് സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. സംഭവം വിവാദമായതോടെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് സുചിത്ര വ്യക്തമാക്കി. ശേഷം ഔദ്യോഗിക അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു.
തമിഴില്‍ സുചി ലീക്ക്സ് എന്ന പേരില്‍ ചിത്രങ്ങളും വീഡിയോസും പുറത്ത് വിട്ടതിനു പിന്നാലെ മലയാളത്തില്‍ മല്ലു ലീക്ക്സ് എന്ന പേരില്‍ താരങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന ഭീഷണിയും ഉയര്‍ന്നിരുന്നു. ചില മലയാളി താരങ്ങളുടെ ചിത്രങ്ങളും അതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ സുചി ലീക്ക്സ് വീണ്ടും വരുന്നതായി റിപ്പോര്‍ട്ടുകള്‍. നാല്പതിനായിരത്തോളം ഫോളോവേഴ്സ് ഉള്ള ഒരു ട്വിറ്റര്‍ പേജാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആ അക്കൗണ്ടില്‍ എഡിറ്റ് ചെയ്ത ചിത്രങ്ങളും വീഡിയോസും നിരന്തരം വന്ന് കൊണ്ടിരിക്കുകയാണ്. സുചി ലീക്ക്സ് എന്ന ഹാഷ് ടാഗോട് കൂടി ചിത്രങ്ങള്‍ എത്തിയതോടെ താരങ്ങള്‍ അങ്കലാപ്പിലാണ്.
Post Your Comments