GeneralLatest NewsMollywood

ലൂസിഫര്‍ ക്ലൈമാക്‌സിലെ പഴയ പള്ളിക്ക് ശാപമോക്ഷം; വാക്ക് പാലിച്ച് ആന്റണി പെരുമ്പാവൂര്‍

ഇടുക്കിജില്ലയിലെ കുടിയേറ്റ മേഖലകളിലൊന്നായ ഉപ്പുതറയ്ക്കടുത്ത് ലോണ്‍ട്രി രണ്ടാം ഡിവിഷനിലെ പള്ളിയായിരുന്നു ചിത്രത്തില്‍ കാണിച്ചത്

മലയാളത്തിന്റെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ലൂസിഫര്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ നിര്‍മ്മിച്ചത് ആന്റണി പെരുമ്പാവൂര്‍ ആയിരുന്നു. ലൂസിഫര്‍ ചിത്രീകരണത്തിനിടയില്‍ നല്‍കിയ വാക്ക് പാലിച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. ചിത്രത്തിലെ ക്ലൈമാക്‌സില്‍ കാണിക്കുന്ന പഴയ ദേവാലയം നവീകരിക്കാമെന്ന് ലൂസിഫര്‍ സംഘം അധികൃതര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പ് പാലിച്ചിരിക്കുകയാണ് ആന്റണി.

ഇടുക്കിജില്ലയിലെ കുടിയേറ്റ മേഖലകളിലൊന്നായ ഉപ്പുതറയ്ക്കടുത്ത് ലോണ്‍ട്രി രണ്ടാം ഡിവിഷനിലെ പള്ളിയായിരുന്നു ചിത്രത്തില്‍ കാണിച്ചത്. സ്റ്റീഫന്‍ നെടുമ്ബള്ളിയും പ്രിയദര്‍ശിനി രാംദാസും തമ്മിലുള്ള നിര്‍ണ്ണായക കൂടിക്കാഴ്ച നടക്കുന്ന ആ പൊളിഞ്ഞ പള്ളി ചിത്രീകരണത്തിനായി ഇവിടെയെത്തിയപ്പോള്‍ തന്നെ നവീകരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയിരുന്നു. 8 ലക്ഷം രൂപ ചെലവഴിച്ചാണ് ആശീര്‍വാദ് സിനിമാസ് പള്ളി നവീകരിച്ചിരിക്കുകയാണ്

shortlink

Related Articles

Post Your Comments


Back to top button