
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം പതിനെട്ടാം പടിയിലൂടെ മലയാള സിനിമയില്‍ സജീവമാകുകയാണ് ഒരു താര പുത്രന്‍. മലയാളികളുടെ പ്രിയ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ജിതിനാണ് മമ്മൂട്ടിയ്ക്കൊപ്പം തിളങ്ങിയിരിക്കുന്നത്. മോഡേൺ സ്കൂളിലെ 12 അംഗ സംഘത്തിലെ ഗിരിയായി വേഷമിട്ടതു ജിതിൻ ആയിരുന്നു.
ബോളിവുഡിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന ജിതിൻ കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ, ടൊവീനോയുടെ ഇടക്കാല ബെറ്റാലിയൻ എന്നീ ചിത്രങ്ങളിൽ വേഷമിട്ടിരുന്നു.
ജിതിന്‍ അഭിനയ രംഗത്ത് സജീവമാകുമ്പോള്‍ സഹോദരൻ ദിൻനാഥ് പുത്തഞ്ചേരി സംഗീത രംഗ സജീവമാവുകയാണ്.
Post Your Comments