ഒരുകാലത്ത് മലയാളത്തില്‍ നിറഞ്ഞു നിന്ന നടിയാണ് രഞ്ജിനി. രാ ജ്യത്തെ ധനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നിര്മലസീതാരാമന് അവതരിപ്പിച്ച ബജറ്റിനെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. നിര്‍മല സീതാരാമന്റെ കടുത്ത ആരാധികയാണ് താനെന്നു തുറന്നു പറഞ്ഞ രഞ്ജിനി എന്നാല്‍ അവരുടെ കന്നി ബജറ്റ് ഇന്ത്യ നേരിടുന്ന സുപ്രധാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ മറന്നു പോയെന്നു വിമര്‍ശിച്ചു.
“ഇന്ത്യയുടെ ധനമന്ത്രി നിര്‍മലാ സീതാരാമന്റെ കടുത്ത ആരാധികയാണ് ഞാന്‍. പക്ഷേ താങ്കളുടെ ആദ്യ ബജറ്റ് എന്നെ നിരാശയിലാഴ്ത്തുന്നു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കും തൊഴില്‍ മേഖലയ്ക്കും പരിഗണന നല്കുന്നതില് ഈ ബജറ്റ് പരാജയപ്പെട്ടു. ഒരു വിദ്യാഭ്യാസ വിദഗ്ധ എന്ന നിലയില്‍, ഇന്ത്യന്‍ വിദ്യാഭ്യാസ സമ്ബ്രദായത്തെ ഇഷ്ടപ്പെടുന്ന ഞാന്‍, സ്റ്റഡി ഇന്‍ ഇന്ത്യ എന്ന പദ്ധതിയെ സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നു. അതിനായി 2011 മുതല്‍ ഞാന്‍ പ്രചരണം നല്കി കൊണ്ടിരിക്കുകയാണ് (ബധിരകര്‍ണങ്ങളിലാണ് അതു പതിച്ചത്). എന്നാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ സംബന്ധിച്ച് ധനകാര്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ എന്നെ ആകുലപ്പെടുത്തുന്നു.
12.00 പി.എം.: വ്യവസായ വൈദഗ്ദ്ധ്യ പരിശീലനം നേടിയ ഒരു കോടി യുവാക്കളെ തൊഴില്‍ വൈദഗ്ധ്യമുള്ളവരാക്കി മാറ്റി അധ്വാനശേഷിയുടെ വലിയൊരു നിധി സര്‍ക്കാര്‍ ഉണ്ടാക്കും. വിദേശത്ത് തൊഴില്‍ നേടുന്നതിനായി ഭാഷാ പരിശീലനം, ഇന്റെര്‍നെറ്റ് നിപുണത, റോബോട്ടിക്സ്, നിര്‍മ്മിത ബുദ്ധി തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും.
മാഡം, നമുക്കാവശ്യമുള്ള തൊഴിലുകള്‍ എവിടെ…?” രഞ്ജിനി സമൂഹമാധ്യമത്തില്‍ കുറിച്ചു
Post Your Comments