താര പുത്രിമാരും സെലിബ്രിറ്റികളാണ്. കാമുകന്റെ മരണത്തില്‍ ഹൃദയം തകര്‍ന്ന കുറിപ്പ് പങ്കുവച്ച്ബോളിവുഡ് വിവാദ നായകന് സഞ്ജയ് ദത്തിന്റെ മകള്‍ തൃഷാല. ജൂലൈ 2 നായിരുന്നു താരത്തിന്റെ സുഹൃത്തിന്റെ മരണം.
“നന്ദി, എന്നെ സ്നേഹിച്ചതിന്, എന്നെ സംരക്ഷിച്ചതിന്, എന്നോടുള്ള കരുതലിന്. എന്റെ ജീവിതത്തില്‍ എന്നുണ്ടായിരുന്നതിലും ഏറ്റവുമധികം എന്നെ നീ സന്തോഷവതിയാക്കി. നിന്നെ കാണാന്‍ സാധിച്ചതിനാലും നിന്റേതാകാന്‍ കഴിഞ്ഞതിനാലും ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യവതിയായ പെണ്‍കുട്ടി ഞാനാണ്. നീ എന്നില്‍ അനശ്വരമായി ജീവിക്കും. ഞാന്‍ നിന്നെ പ്രണയിക്കുന്നു. ‘ഐ വില്‍ മിസ് യു’. നമ്മള് വീണ്ടും കണ്ടുമുട്ടുന്നതുവരെ. എന്നെന്നും നിന്റേത് മാത്രം, നിന്റെ ബെല്ല മിയ”
എന്നാല്‍ കാമുകന്റെ പേരോ മരണ കാരണമോ തൃഷാല വെളിപ്പെടുത്തിയിട്ടില്ല. അയാള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സഹിതമാണ് താരത്തിന്റെ പോസ്റ്റ്. സഞ്ജയ് ദത്തിന് ബോളിവുഡ് നടി റിച്ച ശര്‍മയില്‍ ജനിച്ച മകളാണ് തൃഷാല. 1987 ലാണ് സഞ്ജയ് ദത്ത് റിച്ചയെ വിവാഹം ചെയ്തത്. 1996 ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു.
Post Your Comments