മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമാണ് കാവ്യ. കസ്തൂരിമാന്‍ എന്ന സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് റബേക്ക. താരം നാല് വര്‍ഷം പിന്നിടുന്ന തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ്. ”ഒരാള്‍ എനിക്ക് ജീവന്‍ നല്‍കി. മറ്റൊരാള്‍ എന്നെ ഞാനാക്കി മാറ്റി. ഇതില്‍ കൂടുതല്‍ എന്താണ് ഞാന്‍ ദൈവത്തോട് ചോദിക്കേണ്ടത്’ ഈ കുറിപ്പോടെയാണ് റബേക്ക സന്തോഷ് അമ്മയ്ക്കും സംവിധായകന്‍ ശ്രീജിത്ത് വിജയനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
സഹോദരിയുടെ മകന്റെ മാമ്മോദീസ ചടങ്ങിനിടെയുള്ള ചിത്രമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഒരു സീരിയലിന്റെ വര്‍ക്കിനിടയിലാണ് ശ്രീജിത്തിനെ റബേക്ക പരിചയപ്പെടുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായ കുട്ടനാടന്‍ മാര്‍പ്പാപ്പയുടെ സംവിധായകനാണ് ശ്രീജിത്ത്. മാര്‍ഗംകളിയാണ് ശ്രീജിത്തിന്റെ പുതിയ ചിത്രം.
Post Your Comments