BollywoodGeneralLatest News

വിവാഹ ബന്ധം വേര്‍പിരിഞ്ഞു; പക്ഷേ ഞങ്ങള്‍ തമ്മിലുളള ബന്ധം മനോഹരമാണ്

കഴിഞ്ഞ ദിവസം മുന്‍ഭാര്യയെക്കുറിച്ച്‌ ഹൃത്വിക്ക് റോഷന്‍ പറഞ്ഞ കാര്യങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍

താരങ്ങള്‍ തമ്മിലുള്ള പ്രണയവിവാഹവും വിവാഹ മോചനവും പലപ്പോഴും വാര്‍ത്തയാകാറുണ്ട്. എന്നാല്‍ ബന്ധം പിരിഞ്ഞിട്ടും അടുത്ത സുഹൃത്തുകളായി തുടരുന്നവരാണ് ഹൃത്വിക്ക് റോഷനും മുന്‍ ഭാര്യ സൂസെന്ന ഖാനും. 2014ല്‍ ആയിരുന്നു ഇരുവരും വിവാഹ ബന്ധം വേര്‍പ്പെടുത്തിയത്. വിവാഹ മോചിതരായതിന് ശേഷവും മക്കള്‍ക്ക്‌ വേണ്ടി ഇരുവരും ഒന്നിച്ച്‌ സമയം ചെലവഴിക്കാറുണ്ട്.

കഴിഞ്ഞ ദിവസം മുന്‍ഭാര്യയെക്കുറിച്ച്‌ ഹൃത്വിക്ക് റോഷന്‍ പറഞ്ഞ കാര്യങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഞങ്ങള്‍ തമ്മിലുളള ബന്ധം മനോഹരമാണെന്നാണ് താരം പറയുന്നത്. മക്കളുടെ രക്ഷിതാക്കള്‍ എന്ന നിലയിലും സുഹൃത്തുക്കള്‍ എന്ന നിലയിലും അത് വിവേകപൂര്‍വ്വമുളളതാണ്. സ്‌നേഹത്തിന് ഒരിക്കലും വിദ്വേഷമായി മാറാന്‍ കഴിയില്ല. അത് വെറുപ്പാണെങ്കില്‍, അത് പ്രണയമായിരുന്നില്ല. സ്‌നേഹത്തിന്റെ മറ്റൊരു വകഭേദം പ്രണയമാണ്. നിങ്ങള്‍ അത് മനസ്സിലാക്കി കഴിഞ്ഞാല്‍, നിങ്ങള്‍ വീണ്ടും പ്രണയത്തിലേക്കുള്ള വഴികള്‍ കണ്ടെത്തും. അഭിമുഖത്തില്‍ ഹൃത്വിക്ക് റോഷന്‍ തുറന്നുപറഞ്ഞു. ജിക്യൂ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹൃത്വിക്ക് ഇക്കാര്യം പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button