
മലയാളി കുടുംബങ്ങളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളായ ആശാ ശരത്ത് കഴിഞ്ഞ ദിവസം തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പോലീസില്‍ അറിയിക്കണമെന്നും പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അത് എവിടെ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നല്കിയ ഈ ‘പറ്റിക്കല്‍’ പോസ്റ്റില്‍ തലവേദന പിടിച്ചത് കട്ടപ്പന പോലീസിനും.
വീഡിയോ കണ്ട ചിലർ കാര്യമറിയാനായി കട്ടപ്പന സ്റ്റേഷനിലേക്കും വിളിച്ചു. ഔദ്യോഗിക മൊബൈലിലേക്കുവരെ ഫോൺ വന്നെന്നും സിനിമയുടെ പ്രചാരണമാണെന്ന് വിളിച്ചവരെ ബോധ്യപ്പെടുത്തേണ്ട ഗതികേടുണ്ടായെന്നും എസ്.ഐ. സന്തോഷ് സജീവൻ പറഞ്ഞു. സ്വന്തക്കാരെ കാണാതായി എന്ന് പോസ്റ്റിടുന്നവർ വളരെ പ്രതീക്ഷയോടെയാണ് അത് ചെയ്യുന്നത്. അത്തരത്തിലുള്ള പോസ്റ്റുകളുടെ വിശ്വാസ്യത തകർക്കുന്ന പ്രവൃത്തിയായിപ്പോയി ഇതെന്നായിരുന്നു പ്രധാന വിമർശനം.
പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നരീതിയിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനും ആശാ ശരത്തിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് പരാതിനൽകിയിരിക്കുകയാണ്
Post Your Comments