തന്റെ സിനിമകളെക്കുറിച്ച് വലിയ പ്രതീക്ഷ വെയ്ക്കാറില്ലെന്ന് മക്കള്‍ സെല്വന് വിജയ് സേതുപതി. സിനിമകളുടെ എണ്ണമല്ല തന്നെ സംബന്ധിച്ചിടത്തോളം ആത്മസംതൃപ്തി നല്കുന്ന ചിത്രങ്ങള്‍ ചെയ്യുക എന്നതാണ് പ്രധാനം’ എന്നും വിജയ് സേതുപതി പറഞ്ഞു.
വിജയപരാജയങ്ങള്‍ ബാധിക്കാതെ മുന്നോട്ടു പോകുന്നത് മനസിന്റെ ഒരു അവസ്ഥയാണെന്നും വിജയത്തെയും പരാജയത്തെയും ഒരു പോലെയാണ് കാണുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സേതുപതി തന്റെ നിലപാട് വ്യക്തമാക്കിയത്. സിന്ധുബാദാണ് വിജയ് സേതുപതിയുടെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം.
Post Your Comments