ഭര്‍ത്താവും കൂട്ടുകാരനും തമ്മില്‍ ഇത്രയും വ്യത്യാസം ഉണ്ടായിരുന്നതായി താന്‍ വിചാരിച്ചില്ല; പ്രിയങ്ക ചോപ്ര

ഹിന്ദു ക്രൈസ്തവ ആചാര പ്രകാരമായിരുന്നു വിവാഹം

ഏറെ വാര്‍ത്ത പ്രധാന്യം നേടിയ താര വിവാഹമായിരുന്നു നടി പ്രിയങ്ക ചോപ്രയുടേയും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസിന്റേയും. വിവാഹം കഴിഞ്ഞതോടെ പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇപ്പോഴിത പ്രണയകാലത്തെ കുറിച്ചും വിവാഹ ജീവിതത്തിലേയും വ്യത്യാസങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് പ്രിയങ്ക.

ഭര്‍ത്താവും കാമുകനും വലിയ വ്യത്യാസമുണ്ട്. വിവാഹ പ്രതിഞ്ജ ചെയ്യുമ്പോള്‍ അതെന്റെ കുടുംബമാണെന്നുള്ള തോന്നല്‍ നമുക്ക് ഉണ്ടാകും. ഒരു ഭയങ്കര ഉത്തരവാദിത്വമാണ്. പരസ്പരം തങ്ങള്‍ തമ്മില്‍ പഠിച്ചു കൊണ്ടിയിരിക്കുകയാണെന്നും അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞു. 2018 ഡിസംബര്‍ 1 നായിരുന്നു ജോധ്പൂരില്‍ പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹം. ഹിന്ദു ക്രൈസ്തവ ആചാര പ്രകാരമായിരുന്നു വിവാഹം.

Share
Leave a Comment