
ഹോളിവുഡ് താരം ജേസണ്‍ സ്റ്റാഥമിനും പോപ് ഗായകന് ജോണ്‍ മേയറിനും പിന്നാലെ ബോട്ടില്‍ ക്യാപ് ചലഞ്ച് ബോളിവുഡ് നടന് അക്ഷയ് കുമാര്‍ ഏറ്റെടുത്തിരുന്നു. അതിന് തൊട്ടുപുറകിലായി മലയാളത്തിലും ചാലഞ്ച് എത്തിയിരിക്കുകയാണ്. മലയാള നടന് നീരജ് മാധവ് ബോട്ടില്‍ ക്യാപ് ചലഞ്ചേറ്റെടുത്തിരിക്കുകയാണ്.
ജേസണ്‍ സ്റ്റാഥം, അക്ഷയ് കുമാര്‍ എന്നിവരില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് താനിത് ചെയ്തതെന്ന് നീരജ് മാധവ് പറയുന്നു. ഒരു കുപ്പി അടപ്പോടു കൂടി മുന്നില്‍ വച്ച്, കുറച്ചകലെ നിന്ന് ഒരു ബാക്ക് സ്പിന്‍ കിക്കിലൂടെ അടപ്പ് ചവിട്ടി മാറ്റുകയാണ് ചെയ്യുന്നത്. ഈ അഭ്യാസത്തിനിടയില്‍ കുപ്പി വീഴുകയോ പൊട്ടുകയോ ചെയ്താല്‍ ചലഞ്ചില്‍ നിന്ന് പുറത്താകും.
https://www.instagram.com/p/Bzcggw8FrIp/
Post Your Comments